'ചക്കകൊമ്പനെ പിടികൂടാനുള്ള നീക്കം ഉപേക്ഷിക്കണം'; ആവശ്യവുമായി പരിസ്ഥിതി സംഘടനകൾ

NOVEMBER 29, 2026, 3:30 AM

തിരുവനന്തപുരം: കാട്ടാന ചക്കകൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഉപേക്ഷിക്കണമെന്നു പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ 'കോ-എക്സിസ്റ്റൻസ് കളക്ടീവ്'. ഇതുസംബന്ധിച്ച് സംഘടന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും സംസ്ഥാന വനംവകുപ്പിനും കത്ത് നൽകി.

രാജ്യം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രൂരവും നിയമവിരുദ്ധവുമായ ആനവേട്ടയാണ് വനംവകുപ്പ് നടത്തിയതെന്ന് കോ-എക്സിസ്റ്റൻസ് കളക്ടീവ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ചിന്നക്കനാലിലെ 17 ആനകളുടെ മാത്രമല്ല, മതികെട്ടാൻ ചോല, അമ്പാസമുദ്രം, പൈതൊട്ടി, കോരൻപാറ, കെ.ആർ.വി. എസ്റ്റേറ്റ്, കിള്ളിപ്പാറ, ആനയിറങ്കൽ എന്നിവ ഉൾപ്പെടുന്ന വിശാലമായ ആവാസവ്യവസ്ഥയിലെ മറ്റ് ജീവജാലങ്ങളുടെയും നിലനിൽപ്പിന് ചക്കകൊമ്പന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.

ഈ മേഖലയിലെ പൂർണ്ണവളർച്ചയെത്തിയ ഏക കൊമ്പനാനയായ ചക്കകൊമ്പന്റെ സാന്നിധ്യം ജനിതകപരമായി കരുത്തുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിനും ആനക്കൂട്ടത്തിന്റെ സ്വഭാവരൂപീകരണത്തിനും അനിവാര്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam