കെ. സുധാകരൻ എംപിയുടെ ദുബായിലെ ചികിത്സയിൽ ദുരൂഹത ആരോപിച്ച് മകനും മരുമകനും

NOVEMBER 29, 2026, 1:57 AM

കോൺഗ്രസ് നേതാവും കണ്ണൂർ എംപിയുമായ കെ. സുധാകരന്റെ ദുബായിലെ ആശുപത്രി ചികിത്സയിൽ ഗുരുതരമായ ദുരൂഹത ആരോപിച്ച് മകൻ സംജോഗും മരുമകൻ അജിത്ത് കുമാറും രംഗത്തെത്തി. ദുബായിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന പിതാവിനെ കാണാൻ തങ്ങളെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം മറ്റാരുടെയോ കസ്റ്റഡിയിലാണെന്ന് സംശയിക്കുന്നതായും സംജോഗ് മാധ്യമങ്ങളോട് പറഞ്ഞു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണ്ണയ ബിൽ അവതരിപ്പിക്കാനിരിക്കെ ഡൽഹിയിലേക്കുള്ള സുധാകരന്റെ മടക്കയാത്ര തടയാനാണ് ഈ നീക്കമെന്നും കുടുംബം ആരോപിക്കുന്നു.

ചെക്കപ്പിനായി ആശുപത്രിയിൽ എത്തിയ സുധാകരനെ രാത്രിയോടെ പെട്ടെന്ന് റൂമിൽ നിന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്നും പിന്നീട് അകത്തേക്ക് കയറ്റിവിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. അസുഖം എന്താണെന്ന കാര്യത്തിൽ പോലും ആശുപത്രി അധികൃതർ കൃത്യമായ വിശദീകരണം നൽകുന്നില്ലെന്നും അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് സന്ദർശനം വിലക്കുന്നതെന്നും സംജോഗ് ആരോപിച്ചു.

ആശുപത്രി അധികൃതരോട് കാര്യം തിരക്കിയപ്പോൾ ബോസ് വിളിച്ചുപറഞ്ഞതിനാൽ സുധാകരനെ കുടുംബത്തോടൊപ്പം വിടാനോ ആരെയും കാണിക്കാനോ കഴിയില്ലെന്നാണ് ഡോക്ടർ മറുപടി നൽകിയതെന്ന് സംജോഗ് വെളിപ്പെടുത്തി. ആരാണ് ബോസ് എന്ന് ചോദിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്നാണ് വിളിച്ചതെന്നാണ് ഡോക്ടർ പറഞ്ഞത്. എന്തിനാണ് അമിത് ഷാ വിളിച്ചതെന്ന് ആവർത്തിച്ച് ചോദിച്ചതോടെ പല ആളുകളും വിളിച്ചെന്ന് ഡോക്ടർ തിരുത്തിയതായും മകൻ മാധ്യമങ്ങളോട് പറഞ്ഞു.

vachakam
vachakam
vachakam

ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് സുധാകരനെ നിരീക്ഷണത്തിലാണെന്ന് പറഞ്ഞ് തടഞ്ഞുവെച്ചിരിക്കുന്നത്. സുധാകരൻ ആശുപത്രിയിൽ തന്നെയുണ്ടോ എന്ന കാര്യത്തിൽ പോലും ആദ്യം സംശയം തോന്നിയിരുന്നതായി മരുമകൻ അജിത്ത് കുമാറും പ്രതികരിച്ചു. നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് പെരുമാറിയതെന്നും കുടുംബം ആരോപിക്കുന്നു.

അമേരിക്കയിലേക്ക് തുടർചികിത്സയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് നവംബർ 27-ന് കെ. സുധാകരൻ ദുബായിലെത്തിയത്. എന്നാൽ തിങ്കളാഴ്ച ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ നിർണ്ണായകമായ മണ്ഡല പുനർനിർണ്ണയ ബിൽ വരുന്നതിനാൽ എല്ലാ എംപിമാരോടും ഡൽഹിയിൽ എത്താൻ എഐസിസി നേതൃത്വം കർശന നിർദ്ദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് സുധാകരൻ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.

പാർലമെന്റിലെ വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷ എംപിമാരെ അകറ്റി നിർത്താൻ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്ന അണിയറ നീക്കങ്ങളുടെ ഭാഗമാണോ ഇതെന്ന വലിയ ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. വിഷയത്തിൽ എഐസിസി നേതൃത്വവും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും അടിയന്തരമായി ഇടപെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

English Summary: Congress MP K Sudhakarans son Sanjog and son-in-law Ajith Kumar have alleged mystery and foul play surrounding his treatment at a private hospital in Dubai, claiming they are being barred from seeing him after he was abruptly shifted to the ICU. Sanjog alleged that hospital doctors cited instructions from Union Home Minister Amit Shahs office to restrict visitors and prevent Sudhakaran from returning to India. The controversy erupts just ahead of Mondays special Parliament session where the crucial Delimitation Bill is set to be tabled, raising concerns of political interference to block the MPs travel to New Delhi.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala News Malayalam, K Sudhakaran MP, K Sudhakaran Dubai Hospital, Kerala Politics, Delimitation Bill 2026, Congress Kerala

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam