ദുബായ്: ദുബായിലെ ആശുപത്രിയിലുള്ള കോൺഗ്രസ് എം.പി. കെ. സുധാകരനെ തീവ്ര പരിചരണ വിഭാഗത്തിൽ കയറി കണ്ട് മകൻ സംജോഗ് സുധാകരൻ. പിതാവിനെ കാണാൻ സംജോഗിന് ആശുപത്രി അധികൃതർ അനുമതി നൽകുകയായിരുന്നു.
ഇന്നുതന്നെ സുധാകരനെ ഡിസ്ചാർജ് ചെയ്യാനാണ് ശ്രമം. രാവിലെമുതൽ സുധാകരനെ കാണാൻ ഭാര്യയും മകൻ സംജോദും ശ്രമിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതർ അനുമതി നൽകിയിരുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു.
ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡൽഹിയിലേക്ക് എത്തിക്കാനാണ് ശ്രമം. അച്ഛൻ മറ്റാരുടെയോ കസ്റ്റഡിയിലാണെന്ന് സംശയിക്കുന്നതായി മകൻ സംജോഗ് സുധാകരൻ നേരത്തേ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
