കൊല്‍ക്കത്ത: ദീപാവലിയും കാളിപൂജയും പ്രമാണിച്ച് പടക്കം പൊട്ടിക്കുന്നത് അന്തരീക്ഷത്തിലെ രോഗാണുക്കളെയും വൈറസുകളെയും നശിപ്പിക്കുമെന്ന സ്വന്തം പ്രസ്താവനയില്‍ പ്രതിരോധത്തിലായ പശ്ചിമ ബംഗാള്‍ ബിജെപി എം.എല്‍.എ പാപിയ അധികാരി ഒടുവില്‍ മാപ്പ് പറഞ്ഞു. മുതിര്‍ന്നവര്‍ തലമുറകളായി കൈമാറി വന്ന പഴയകാല വിശ്വാസമാണ് താന്‍ പങ്കുവെച്ചതെന്നും, ശാസ്ത്രീയമായി ഏറെ മുന്നേറിയ ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ അനുയോജ്യമല്ലെന്ന് മനസ്സിലാക്കുന്നുവെന്നും വ്യക്തമാക്കി കൊണ്ടാണ് അവര്‍ ഖേദം പ്രകടിപ്പിച്ചത്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ദീപാവലി രാത്രിയില്‍ കൊല്‍ക്കത്തയിലെ വായുഗുണനിലവാര സൂചിക 301 കടന്ന് വളരെ മോശം എന്ന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു പ്രസ്താവനയുണ്ടായത്. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയിലുള്ള പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. ശ്വാസകോശ രോഗികളും ഹൃദ്രോഗികളുമായ മനുഷ്യരെ കൂടുതല്‍ അപകടത്തിലാക്കുന്ന പടക്കപ്പുകയെ ന്യായീകരിച്ച എം.എല്‍.എയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി രംഗത്തെത്താന്‍ അവര്‍ നിര്‍ബന്ധിതയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
