അടുത്ത ജെയിംസ് ബോണ്ടാവുമോ?  പ്രതികരിച്ച് ജാക്ക് ലോഡൻ

NOVEMBER 3, 2026, 8:26 PM

അടുത്ത ജെയിംസ് ബോണ്ട് ആരായിരിക്കും എന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി പ്രശസ്ത നടൻ ജാക്ക് ലോഡൻ. തൻ്റെ പേര് 007 വേഷത്തിലേക്ക് പരിഗണിക്കപ്പെടുന്നു എന്ന വാർത്തകൾ ഏറെ സന്തോഷം നൽകുന്നതാണെന്നും എന്നാൽ ഈ ചർച്ചകൾക്ക് കൂടുതൽ ആക്കം കൂട്ടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നടൻ  പീപ്പിൾ  മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഡാനിയൽ ക്രെയ്ഗിന് ശേഷം ആരായിരിക്കും അടുത്ത ജെയിംസ് ബോണ്ട് എന്ന പേരിൽ വലിയ തോതിലുള്ള ചർച്ചകളാണ് സിനിമാ ലോകത്ത് നടക്കുന്നത്. ജാക്ക് ലോഡനൊപ്പം കാലം ടർണർ എന്ന നടന്റെ പേരും അവസാന നിമിഷ പരിഗണനയിലുണ്ടെന്ന് 'ദി ഹോളിവുഡ് റിപ്പോർട്ടർ' വെളിപ്പെടുത്തിയിരുന്നു. 

ഈ വാർത്തകൾക്ക് പിന്നാലെ ജാക്ക് ലോഡന്റെ സഹതാരവും മുതിർന്ന നടനുമായ ഗാരി ഓൾഡ്മാൻ താൻ ജാക്ക് ലോഡന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും നിർമ്മാതാക്കൾ പുതിയ ബോണ്ടിനെ തിരഞ്ഞെടുത്തു കഴിഞ്ഞുവെന്നും സൂചന നൽകിയിരുന്നു. എന്നാൽ ഗാരിയുടെ വാക്കുകളെ അഭിനന്ദിച്ച ലോഡൻ, ഇത്തരം പ്രവചനങ്ങൾ കേട്ട് കൂടുതൽ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നില്ലെന്ന് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഡ്യൂൺ  ബ്ലേഡ് റണ്ണർ 2049 എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡെനിസ് വില്ലെനെവ്  ആണ് അടുത്ത ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത്. 'പീക്കി ബ്ലൈൻഡേഴ്സ്' സ്രഷ്ടാവ് സ്റ്റീവൻ നൈറ്റ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആമസോൺ എം.ജി.എം സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രം 2028-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. അടുത്ത ബോണ്ടിനെ ഔദ്യോഗികമായി പ്രഖ്യാപിക്കാനായി കാത്തിരിക്കുകയാണ് ആരാധകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam