താന്തോന്നി എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്ത് ബാബുരാജും ബിബിൻ ജോർജും ആദ്യമായി ഒന്നിച്ച സസ്പെൻസ് ത്രില്ലർ 'ഐസിയു' നവംബർ ആറ് മുതൽ സൺ നെക്സ്റ്റ് ഓടിടിയിൽ സ്ട്രീമിംങ് തുടങ്ങുന്നു. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നത് സന്തോഷ് കുമാർ ആണ്.
സൂര്യ തമിഴിൽ നിർമിച്ച ഉറിയടി എന്ന സിനിമയിലെ നായിക വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: സി. ലോകനാഥൻ, സംഗീതം: ജോസ് ഫ്രാങ്ക്ളിൻ, എഡിറ്റിംഗ്: ലിജോ പോൾ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
