ഈ ദൈവത്തിനെ കൊണ്ട് സാധിക്കുന്ന എല്ലാ കാര്യങ്ങളും കറുത്തച്ചനെ കൊണ്ട് സാധിക്കുമോ?ആകാംക്ഷയും ഭയവും നിറച്ച് മായൻ ടീസർ എത്തി

NOVEMBER 5, 2026, 9:04 AM

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദ് നിർമ്മിച്ച് ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന 'മായൻ' ചാപ്റ്റർ വണ്ണിന്റെ ടീസർ എത്തി. കേരളത്തിലെ തൃശ്ശൂർ - കുന്നംകുളം ഭാഗം കേന്ദ്രീകരിച്ച് പറയപ്പെടുന്ന കറുത്തച്ചൻ എന്ന മിത്തിനെ കേന്ദ്രീകരിച്ചാണ് കഥാ സഞ്ചാരം എന്നാണ് ഏറെ ആകാംക്ഷയുണർത്തുന്ന  ടീസർ നൽകുന്ന സൂചന. ജെയിസൺ വർഗീസ് എന്ന പോലീസ് കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഡിസംബർ 3ന് ചിത്രം തീയറ്ററുകളിൽ എത്തും.

രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന നിഗൂഢതകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ പുറത്തുവന്നിരുന്ന സൂചനകൾ ശരിവെയ്ക്കുകയാണ് ടീസർ. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന 'കറുത്തച്ചനൂട്ട് ' എന്ന ദുർമന്ത്രവാദ രീതി നിഗൂഢതയും ആഗോള പശ്ചാത്തലവും സമന്വയിപ്പിക്കുന്ന മിസ്റ്ററി ത്രില്ലറായിരിക്കും 'മായൻ ചാപ്റ്രർ 1' എന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ.

https://www.youtube.com/watch?v=hhkVtNELTFE

vachakam
vachakam
vachakam

13 വർഷങ്ങൾക്ക് ശേഷം യൂണിവേഴ്‌സൽ മ്യൂസിക് മായനിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'കളങ്കാവൽ' എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'മായൻ ചാപ്റ്റർ 1'. 'ഓർഡിനറി', 'അനാർക്കലി' തുടങ്ങിയ വിജയചിത്രങ്ങൾ നിർമ്മിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജയസൂര്യയ്ക്ക് പുറമേ നൈല ഉഷ,വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു തുടങ്ങിയ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോറൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി, സ്റ്റിൽസ്: സിനത് സേവ്യർ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷൻ: സെഞ്ച്വറി ഫിലിംസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam