ദുൽഖർ- പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’യിൽ  ശ്രദ്ധേയയായി ശ്രുതി ഹാസൻ 

NOVEMBER 9, 2026, 12:16 AM

പവൻ സാദിനേനി ദുൽഖറിനെ നായകനാക്കി  സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’യിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത്. 

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന ശക്തമായ കഥാപാത്രമായാണ് ശ്രുതി ഹാസൻ എത്തുന്നത്.  ദീപാവലി ആശംസകൾ നേർന്ന് കൊണ്ടാണ് ശ്രുതി ഹാസൻ്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.

രോഹിണി എന്നാണ് ചിത്രത്തിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. പുറത്തുവന്ന പുതിയ പോസ്റ്ററിലൂടെ ചിത്രത്തിലെ ശ്രുതി ഹാസന്റെ കഥാപാത്രത്തിന്റെ സാന്നിധ്യവും പ്രാധാന്യവും കൂടുതൽ വ്യക്തമാകുകയാണ്. കഥയുടെ ഗതിയിലും പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന നിർണായക വേഷമാണ് ശ്രുതി ഹാസൻ്റേത്. വൈകാരികവും പ്രചോദനാത്മകവുമായ കഥാതലങ്ങൾക്കൊപ്പം, ശക്തമായ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന സിനിമയിൽ ശ്രുതി ഹാസന്റെ സാന്നിധ്യം പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.

vachakam
vachakam
vachakam

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam