മണവാളനായിട്ട് കുഞ്ചാക്കോ ബോബൻ; 40 ഡേയ്‌സ് ഓഫ് ഹൗസ് പാർട്ടിയിലെ തഖബ്ബലല്ലാഹ് ഗാനം പുറത്തിറങ്ങി

NOVEMBER 28, 2026, 12:29 PM

കുഞ്ചാക്കോ ബോബനും പുതുമുഖ നായിക ജുനൈദ അജീദും പ്രധാന വേഷങ്ങളിലെത്തുന്ന '40 ഡേയ്‌സ് ഓഫ് ഹൗസ് പാർട്ടി'യിലെ പുതിയ ഗാനം പുറത്ത്. 'തഖബ്ബലല്ലാഹ്' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ഡോക്ടർ അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അനന്തുവും തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഷിഫ്‌ന ബബിൻ പാക്കറാണ് സംവിധാനം ചെയ്യുന്നത്. ബിബിൻ അശോക് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഉമ്പച്ചിയാണ്. ഹനാൻ ഷായാണ് ഗാനം ആലപിച്ചിരിക്കുന്നത്. വാർണർ മ്യൂസിക് ഇന്ത്യയാണ് ചിത്രത്തിലെ ഗാനങ്ങൾ അവതരിപ്പിക്കുന്നത്.

ബിബിൻ അശോകിന്റെ സംഗീതസംവിധാനത്തിൽ ഒരുങ്ങിയ ഗാനത്തിന് ഹനാൻ ഷായുടെ ശബ്ദം കൂടുതൽ മനോഹരമായ അനുഭവം സമ്മാനിക്കുന്നു. ബിബിൻ അശോകും ഗാനത്തിൽ തന്റെ ശബ്ദം നൽകിയിട്ടുണ്ട്. ജാസിം ജമാൽ, അഖിൽ ദേവ്, സിയാദ് കെ, ഫിനൂബിൻ ലിരീഷ് എന്നിവരാണ് ബാക്കിങ് വോക്കൽസ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയ 'പെരുത്ത് നന്ദി' എന്ന ആദ്യ ഗാനത്തിന് പിന്നാലെയാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.


vachakam
vachakam
vachakam

പ്രശസ്ത സംവിധായകൻ ജിത്തു മാധവന്റെ പത്‌നി ഷിഫ്‌ന ബബിൻ പാക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് '40 ഡേയ്‌സ് ഓഫ് ഹൗസ് പാർട്ടി'. ചിത്രത്തിന്റെ രചനയും ഷിഫ്‌ന തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പുതുമുഖ നായിക ജുനൈദ അജീദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും നിർണായക വേഷമാണ് ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ പേരും അവതരണശൈലിയും കൊണ്ട് പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചും മറ്റ് താരങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പുറത്തുവിടും.

ചിത്രത്തിലെ ആദ്യ ഗാനമായ 'പെരുത്ത് നന്ദി' ഡബ്‌സിയുടെ ആലാപനത്തിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ബിബിൻ അശോക് സംഗീതം ഒരുക്കിയ ഗാനത്തിന് വിനായക് ശശികുമാറായിരുന്നു വരികൾ എഴുതിയത്. ഇപ്പോൾ പുറത്തിറങ്ങിയ 'തഖബ്ബലല്ലാഹ്' കൂടി ശ്രദ്ധ നേടുന്നതോടെ ചിത്രത്തിലെ സംഗീതവും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുകയാണ്. രണ്ട് ഗാനങ്ങളിലൂടെയും വ്യത്യസ്തമായ സംഗീതാനുഭവങ്ങളാണ് അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: ആൽബി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ : മാനവ് സുരേഷ്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മൻസൂർ റഷീദ്, ആർട്ട് ഡയറക്ടർ: അഖിൽ ദാമോദർ, എക്‌സികുട്ടീവ് പ്രൊഡ്യൂസർ: അമൽ സേവ്യർ മനക്കത്തറയിൽ, രതീഷ് മണ്ണാർക്കാട്, അസ്സോസിയേറ്റ് ഡയറക്ടർ: ജോമി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: രാംജിത്ത് പ്രഭാത്, നൃത്തസംവിധാനം: ഷെരീഫ് മാസ്റ്റർ, സംഘട്ടനം: അഷറഫ് ഗുരുക്കൾ, സിങ്ക് സൗണ്ട്: വൈശാഖ് പി.വി, പിആർ ആൻഡ് മാർക്കറ്റിങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ്: ഷെയ്ൻ സബൂറ, കളറിസ്റ്റ് : രമേശ് സി.പി, കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ടൈറ്റിൽ ഡിസൈൻ : അഭിലാഷ് ചാക്കോ, പോസ്റ്റർ ഡിസൈൻ : അദിൻ ഒല്ലൂർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam