രോഹിത്ശർമ്മയുടെ കീഴിൽ വൈസ് ക്യാപ്ടൻ സ്ഥാനം നിരസിച്ച് ജസ്പ്രീത് ബുംറ

NOVEMBER 28, 2026, 7:58 AM

രോഹിത് ശർമ്മയെ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്ടനാക്കാനുള്ള തീരുമാനത്തിന് പിന്നാലെ, അദ്ദേഹത്തിന് കീഴിൽ വൈസ് ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കാനുള്ള ഫ്രാഞ്ചൈസിയുടെ നിർദേശം ജസ്പ്രീത് ബുംറ നിരസിച്ചു.

കഴിഞ്ഞ മൂന്ന് ഐ.പി.എൽ സീസണുകളിലെയും ടീമിന്റെ മോശം പ്രകടനവും, ഹാർദിക് പാണ്ഡ്യ ക്യാപ്ടനായി എത്തിയ ശേഷമുള്ള ഡ്രസ്സിങ് റൂമിലെ അഭിപ്രായ വ്യത്യാസങ്ങളും കണക്കിലെടുത്ത് ഒക്ടോബർ ആദ്യവാരം തന്നെ രോഹിത്തിനെ തിരികെ കൊണ്ടുവരാൻ അംബാനി കുടുംബം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാർദിക്കിനെ പഞ്ചാബ് കിങ്‌സിന് കൈമാറിയത്.

ഈ വർഷം ആദ്യം ഇന്ത്യയെ ട്വന്റി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെയോ, ഇന്ത്യൻ ട്വന്റി20 ടീം വൈസ് ക്യാപ്ടൻ തിലക് വർമ്മയെയോ, സീനിയർ താരമായ ജസ്പ്രീത് ബുംറയെയോ മുംബൈ നായകസ്ഥാനത്തേക്ക് പരിഗണിച്ചില്ല. തിലക് വർമ്മയെ ഇപ്പോഴും വളർന്നുവരുന്ന താരമായാണ് മാനേജ്‌മെന്റ് കാണുന്നത്.

vachakam
vachakam
vachakam

എന്നാൽ, സൂര്യകുമാറിനെയും ബുംറയെയും തഴയാനുണ്ടായ കാരണം വ്യക്തമല്ല. മുംബൈ ഇന്ത്യൻസിന് ഔദ്യോഗിക വൈസ് ക്യാപ്ടൻ ഇല്ലെങ്കിലും, നായകന്റെ അഭാവത്തിൽ ടീമിനെ നയിക്കാൻ ഒരു സീനിയർ താരത്തിന്റെ സേവനം അനിവാര്യമാണ്. കഴിഞ്ഞ സീസണിൽ ഹാർദിക് പാണ്ഡ്യ ഇല്ലാതിരുന്ന മത്സരങ്ങളിൽ സൂര്യകുമാറും ബുംറയും മാറിമാറിയാണ് ടീമിനെ നയിച്ചത്. 2025 മെഗാ ലേലത്തിൽ ഹാർദിക്, രോഹിത്, സൂര്യകുമാർ എന്നിവർ ശമ്പളം വെട്ടിക്കുറച്ച് ടീമിൽ തുടർന്നപ്പോൾ ബുംറയെ ഉയർന്ന പ്രതിഫലത്തിൽ തന്നെ നിലനിർത്തുകയായിരുന്നു.

ഒക്ടോബർ തുടക്കത്തിലാണ് രോഹിത്തിന്റെ ഉപനായകനാകാൻ മാനേജ്‌മെന്റ് ബുംറയെ സമീപിച്ചത്. എന്നാൽ ബുംറ ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു. 2026 സീസണിൽ താൽക്കാലിക ക്യാപ്ടനായി ചുമതലയേറ്റപ്പോൾ, 'മുംബൈ ഇന്ത്യൻസ് ക്യാപ്ടനാകുന്നതിന് മുമ്പ് ടെസ്റ്റ് ക്യാപ്ടനാകുമെന്ന് കരുതിയിരുന്നില്ല' എന്ന് ബുംറ പ്രതികരിച്ചിരുന്നു. മുംബൈയുടെ നായകസ്ഥാനം ലഭിക്കാൻ വൈകിയതിലുള്ള അദ്ദേഹത്തിന്റെ നിരാശയാണ് ആ വാക്കുകളിൽ പ്രകടമായതെന്ന് അന്ന് വിലയിരുത്തപ്പെട്ടിരുന്നു.

2013ൽ തന്റെ 19-ാം വയസ്സിൽ മുംബൈ ഇന്ത്യൻസിലൂടെ അരങ്ങേറ്റം കുറിച്ച ബുംറ, ഇതുവരെ കളിച്ച 14 സീസണുകളിൽ നിന്നായി 187 വിക്കറ്റുകൾ വീഴ്ത്തി ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. ഡിസംബർ ആദ്യവാരം 32 വയസ്സ് തികയുന്ന ബുംറയ്ക്ക് മുംബൈയെ നയിക്കാൻ ലഭിക്കുമായിരുന്ന ഏറ്റവും മികച്ചതും ഒരുപക്ഷേ അവസാനത്തേതുമായ അവസരമാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.

vachakam
vachakam
vachakam

നേതൃനിരയിൽ നിന്ന് തുടർച്ചയായി ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ, 2028ലെ അടുത്ത മെഗാ ലേലത്തിന് മുന്നോടിയായി ഈ സ്റ്റാർ പേസർ മറ്റ് ഫ്രാഞ്ചൈസികളിലേക്ക് ചേക്കേറുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam