പാകിസ്ഥാൻ എ ടീം റൈസിംഗ് സ്റ്റാർഡ് ഏഷ്യാകപ്പ് ഫൈനലിൽ

NOVEMBER 28, 2026, 7:47 AM

റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പിന്റെ രണ്ടാം സെമിഫൈനലിൽ ബംഗ്ലാദേശ് എയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്ഥാൻ എ ഫൈനലിൽ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക എയെയാണ് പാകിസ്ഥാൻ എ നേരിടുക. ബാറ്റിംഗിൽ അർദ്ധ സെഞ്ചുറിയും ബൗളിംഗിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ഹസൻ നവാസാണ് പാകിസ്ഥാന്റെ വിജയ ശില്പി. 233 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ എ, ഷഹ്‌സെയ്ബ് ഖാൻ, അബ്ദുൾ സമദ്, ഫർഹാൻ യൂസഫ് എന്നിവരുടെ മികച്ച പ്രകടനങ്ങളുടെ പിൻബലത്തിൽ 4.4 ഓവറുകൾ ബാക്കിനിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്ത് വിജയം ഉറപ്പിച്ചു.

തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ട പാകിസ്ഥാൻ എയുടെ രണ്ട് വിക്കറ്റുകൾ ബംഗ്ലാദേശ് പേസർ റിപ്പൺ മൊണ്ടോൾ തുടർച്ചയായി വീഴ്ത്തി; ഇതോടെ അവർ 21/2 എന്ന നിലയിലായി. എന്നാൽ, നാലാം വിക്കറ്റിൽ ഹസൻ നവാസും ഷഹ്‌സെയ്ബ് ഖാനും ചേർന്ന് 110 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും അർദ്ധസെഞ്ച്വറികൾ നേടി. തുടർന്ന് അബ്ദുൾ സമദ് 44 റൺസും, പുറത്താകാതെ നിന്ന ഫർഹാൻ യൂസഫ് 46 റൺസും നേടി. ഇവരുടെ 74 റൺസ് കൂട്ടുകെട്ട് പാകിസ്ഥാൻ എയുടെ വിജയം അനായാസമാക്കി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുത്തു. 118 പന്തിൽ 103 റൺസെടുത്ത ഷഹാദത്ത് ഹൊസൈൻ ആണ് അവരുടെ ഇന്നിംഗ്‌സിന് കരുത്തേകിയത്. മഹിദുൽ ഇസ്‌ലാം അങ്കോൺ 42 റൺസ് നേടി. പാകിസ്ഥാൻ എയ്ക്കായി സുഫ്യാൻ മോക്കിം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അലി റസയും ഹസൻ നവാസും രണ്ട് വിക്കറ്റുകൾ വീതം നേടി.  റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പ് കിരീടം നിലനിർത്താൻ ലക്ഷ്യമിടുന്ന പാകിസ്ഥാൻ എ, ഞായറാഴ്ച ദോഹയിൽ നടക്കുന്ന ഫൈനലിൽ ശ്രീലങ്ക എയെ നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam