ഐ.പി.എല്ലിൽ ലേലത്തിനെത്തിയാൽ അവൻ 40 കോടി രൂപയുടെ താരമായേക്കാം: ആകാശ് ചോപ്ര

NOVEMBER 28, 2026, 7:44 AM

റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യു.എ.ഇക്കെതിരെ റെക്കോർഡ് ഇരട്ടസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.  ഭാവിയിലെ ഐ.പി.എൽ ലേലത്തിലോ റീട്ടെൻഷനിലോ 40 കോടി രൂപ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി വൈഭവ് മാറിയേക്കാമെന്നും ആകാശ് ചോപ്ര പറഞ്ഞു.

'വൈഭവ് എന്നെങ്കിലും ഐ.പി.എൽ ലേല ടേബിളിലെത്തുകയോ റീട്ടെൻഷനെക്കുറിച്ച് ചർച്ച വരികയോ ചെയ്താൽ, അവൻ ശരിക്കും ഐ.പി.എല്ലിലെ ഏറ്റവും വിലയേറിയ താരമായേക്കാം. ജസ്പ്രീത് ബുംറ, വിരാട് കോഹ്ലി, രോഹിത് ശർമ്മ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരുള്ള ഒരു ലീഗിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. അവൻ കളിക്കുന്ന ദിവസം കളി മാറ്റിമറിക്കും. അത്രയധികം കരുത്ത് മറ്റാർക്കുമില്ല' ആകാശ് ചോപ്ര പറഞ്ഞു.

'മറ്റുള്ളവരെല്ലാം നിങ്ങളെ വിജയത്തിലേക്ക് നയിക്കുമ്പോൾ, മത്സരം ഒറ്റയ്ക്ക് ഏകപക്ഷീയമാക്കാൻ അവന് കഴിവുണ്ട്. അതുകൊണ്ട് തന്നെ ഐ.പി.എല്ലിൽ ലേലത്തിനെത്തിയാൽ അവൻ ആ 40 കോടി രൂപയുടെ താരമായേക്കാം. അവൻ അത്രയും തുക ചോദിക്കുമെന്നല്ല, മറിച്ച് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറാൻ അവന് സാധിച്ചേക്കാം. കാരണം ചരിത്രം തിരുത്തുക, ചരിത്രം സൃഷ്ടിക്കുക എന്നീ വാക്കുകൾ അവന്റെ കരിയറിലുടനീളം ഒപ്പമുണ്ടാകും' ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വൈഭവിന്റെ തകർപ്പൻ ഇന്നിംഗ്‌സിനെക്കുറിച്ചും ആകാശ് ചോപ്ര വാചാലനായി. വൈഭവ് കളിച്ചത് ഒരു 'വീഡിയോ ഗെയിം' കളിക്കുന്നത് പോലെയായിരുന്നുവെന്ന് ചോപ്ര പറഞ്ഞു.

'പാകിസ്ഥാനെതിരായ മത്സരത്തിൽ അവനിൽ നിന്ന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ഒരു തലത്തിലും അവർക്കെതിരെ റൺസ് കണ്ടെത്താൻ അവന് കഴിഞ്ഞിരുന്നില്ല. എന്നാൽ യു.എ.ഇക്കെതിരായ മത്സരത്തിൽ, ആദ്യം പറയേണ്ടത് ഒരു റൺ ചേസിൽ 200 റൺസ് നേടുക എന്നത് പ്രയാസമുള്ള കാര്യമാണ്. 250 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ 200 റൺസ് നേടാൻ തീരെ സാധ്യതയില്ല ' ചോപ്ര ചൂണ്ടിക്കാണിച്ചു.

'അവൻ 28 പന്തിൽ സെഞ്ച്വറി നേടി, ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി. അതുകൊണ്ടും അവൻ നിന്നില്ല. ഏറ്റവും വേഗതയേറിയ ഇരട്ടസെഞ്ച്വറിയും അവൻ കുറിച്ചു. റെക്കോർഡുകൾ തകർക്കുമ്പോൾ വലിയ വ്യത്യാസത്തിലാണ് അവൻ അതെല്ലാം ചെയ്യുന്നത്. എങ്ങനെയാണ് 52 പന്തിൽ 200 റൺസ് നേടാനാവുക? ഇത് വീഡിയോ ഗെയിമല്ല, പക്ഷേ അവൻ അതിനെ ഒരു വീഡിയോ ഗെയിമാക്കി മാറ്റി ' ആകാശ് ചോപ്ര പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam