ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ചാമ്പ്യന്മാരായി സെനഗലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

NOVEMBER 28, 2026, 1:33 AM

ആഫ്രിക്കൻ ഫുട്‌ബോളിലെ കിരീടപ്പോരാട്ടത്തിനൊടുവിൽ സെനഗലിന് നിർണായക വിജയം. 2025ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ജേതാക്കളായി സെനഗലിനെ പുനഃസ്ഥാപിച്ച് കായിക തർക്ക പരിഹാര കോടതി.

മൊറോക്കോയ്ക്ക് അനുകൂലമായി ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ നേരത്തെ പുറപ്പെടുവിച്ച വിവാദ വിധിയാണ് CAS റദ്ദാക്കിയത്. ഇതോടെ ജനുവരിയിൽ കളിക്കളത്തിൽ നേടിയ കിരീടം സെനഗലിന് തിരിച്ചുകിട്ടി. മൊറോക്കോ ആതിഥേയത്വം വഹിച്ച ഫൈനലിലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം.

നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ നിൽക്കുകയായിരുന്നു. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റഫറി ജീൻജാക്വസ് എൻഡാല മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചത്.

vachakam
vachakam
vachakam

സെനഗൽ പ്രതിരോധതാരം എൽ ഹദ്ജി മാലിക് ഡിയൂഫിന്റെ വെല്ലുവിളിക്കിടെ മൊറോക്കൻ താരം ബ്രാഹിം ഡയസ് വീണതിനെ തുടർന്നായിരുന്നു വാർ പരിശോധനയ്ക്കുശേഷമുള്ള തീരുമാനം. എന്നാൽ ഫൗൾ പെനാൽറ്റി അനുവദിക്കാനുള്ളത്ര ഗൗരവമുള്ളതല്ലെന്ന നിലപാടിലായിരുന്നു സെനഗൽ താരങ്ങൾ. ഇതോടെ ഗ്രൗണ്ടിൽ പ്രതിഷേധം ശക്തമായി.

പരിശീലകൻ പേപ് തിയാവ് താരങ്ങളോട് മൈതാനം വിടാൻ നിർദേശിച്ചതോടെ മത്സരം താൽക്കാലികമായി നിർത്തിവെച്ചു. നേരത്തേ സെനഗൽ നേടിയെന്ന് കരുതിയ ഇസ്മായില സാറിന്റെ ഗോളും റദ്ദാക്കിയിരുന്നു. മൊറോക്കൻ താരം അഷ്‌റഫ് ഹക്കിമിക്കെതിരായ അബ്ദുലായെ സെക്കിന്റെ ഫൗളാണ് ഗോളിന് തിരിച്ചടിയായത്.

ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ 17 മിനിറ്റിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. ക്യാപ്ടൻ സാദിയോ മാനെയുടെ ഇടപെടലാണ് സഹതാരങ്ങളെ വീണ്ടും കളത്തിലിറക്കാൻ സഹായിച്ചത്. തുടർന്ന് പെനാൽറ്റിയെടുക്കാനെത്തിയ ബ്രാഹിം ഡയസിന്റെ പനേങ്ക കിക്ക് സെനഗൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡി അനായാസം തടുത്തിട്ടു.

vachakam
vachakam
vachakam

അധികസമയത്തിന്റെ നാലാം മിനിറ്റിൽ പേപ് ഗുയേ നേടിയ തകർപ്പൻ ഗോളിലൂടെയാണ് സെനഗൽ 10ന് വിജയം സ്വന്തമാക്കിയത്. ഇതോടെ രണ്ടാം AFCON കിരീടം നേടിയെന്നായിരുന്നു ടീമിന്റെ അവകാശവാദം.

എന്നാൽ ഫൈനലിലെ വിവാദം പിന്നീട് മറ്റൊരു തലത്തിലേക്ക് നീങ്ങി. സെനഗൽ താരങ്ങൾ മത്സരം ഉപേക്ഷിച്ച് മൈതാനം വിട്ടത് ടൂർണമെന്റ് ചട്ടങ്ങൾ പ്രകാരം മത്സരം കൈവിട്ടതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി മൊറോക്കോ ഇഅടനെ സമീപിച്ചു. മാർച്ചിൽ CAF അപ്പീൽ ബോർഡ് മൊറോക്കോയുടെ വാദം അംഗീകരിക്കുകയും ഫൈനലിൽ 3-0ന്റെ വിജയം മൊറോക്കോയ്ക്ക് അനുവദിക്കുകയും ചെയ്തു. ഇതോടെ സെനഗലിന് കിരീടം നഷ്ടമായി.

എന്നാൽ CAF വിധിക്കെതിരെ സെനഗൽ CASനെ സമീപിക്കുകയായിരുന്നു. ഇപ്പോൾ CAS പുറപ്പെടുവിച്ച വിധിയോടെ CAFന്റെ തീരുമാനം അസാധുവായി. ഇതോടെ ഫൈനലിൽ നേടിയ വിജയം നിലനിർത്തി സെനഗൽ വീണ്ടും ആഫ്രിക്കൻ ചാമ്പ്യന്മാരായിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam