ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന ഇന്ത്യന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ, രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് ശക്തമായ നിലയിൽ. രണ്ടാം ദിവസത്തിലെ അവസാന പന്തിൽ വാഷിംഗ്ടൺ സുന്ദറിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 116/6 എന്ന നിലയിൽ തകർന്നു.
ന്യൂസിലൻഡ് തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സിൽ 356 റൺസ് നേടിയത്. ഇന്ത്യ ഇപ്പോഴും 240 റൺസ് പിന്നിലാണ്. ആകാശ് ദീപ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ന്യൂസിലൻഡിന്റെ വാലറ്റ നിരയെ പുറത്താക്കാൻ ഇന്ത്യ പാടുപെട്ടു. ഇത് ആതിഥേയർക്ക് നിർണായകമായ റൺസ് കൂട്ടിച്ചേർക്കാൻ അവസരമൊരുക്കി.
ആദ്യ ഓവറിലെ അവസാന പന്തിൽ മാറ്റ് ഹെന്റിയുടെ മികച്ചൊരു ബോളിൽ ജയ്‌സ്വാളിനെ (0) പുറത്താക്കി ന്യൂസിലൻഡിന് മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് രാഹുലിനൊപ്പം ചേർന്ന ദേവ്ദത്ത് പടിക്കൽ മികച്ച തുടക്കമാണിട്ടത്. അദ്ദേഹം 20 പന്തിൽ 21 റൺസ് നേടി. ഒടുവിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് ടീച്ചർ ടോം ബ്ലണ്ടൽ കേച്ച് നൽകി പുറത്തായി.
തുടർന്ന് വന്ന ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ (17) ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്നാം സെഷനിൽ രാഹുലും പന്തും കൂടി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 37 റൺസ് കൂട്ടു കെട്ടുണ്ടാക്കി. മികച്ച രീതിയിൽ കളിച്ചുകൊണ്ടിരുന്ന പന്തിനെയും രാഹുലിനെയും പുറത്താക്കി ജേക്കബ് ഡഫി ന്യൂസിലൻഡിന് മുൻതൂക്കം നൽകി.
ഇതോടെ ഇന്ത്യ 5 വിക്കറ്റിന് 104 റൺസ് എന്ന നിലയിലെത്തി. ആറാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദറും ധ്രുവ് ജുറേലും ചേർന്ന് രണ്ടാം ദിവസം കളി അവസാനിപ്പിക്കുമെന്ന് കരുതിയെങ്കിലും അവസാന പന്തിൽ സുന്ദറിനെ പുറത്താക്കി നേഥൻ സ്മിത്ത് ഇന്ത്യയുടെ പ്രതീക്ഷ തകർത്തു. ഇതോടെ ഇന്ത്യയുടെ ടോപ് ഓർഡറിലെ അവസാന കൂട്ടുകെട്ടിനും അന്ത്യമായി. ന്യൂസിലൻഡിനായി കൈൽ ജാമിസണും ജേക്കബ് ഡഫിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
രണ്ടാം ദിവസം കളി ആരംഭിച്ച ന്യൂസിലൻഡിനായി ടോം ബ്ലണ്ടൽ 211 പന്തുകളിൽ നിന്ന് 89 റൺസെടുത്ത് ടോപ് സ്‌കോററായി; സെഞ്ച്വറിക്ക് തൊട്ടരികിൽ വെച്ചാണ് അദ്ദേഹം പുറത്തായത്. നഥാൻ സ്മിത്ത് 26 റൺസും, കൈൽ ജാമിസണും മാറ്റ് ഹെന്റിയും 19 റൺസ് വീതവും നേടി.
ആകാശ് ദീപ് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ, അൻഷുൽ കാംബോജും ഗുർനൂർ ബ്രാരറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
