യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്: ലില്ലെ, ബാഴ്‌സലോണ, ലിവർപൂൾ, അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം

NOVEMBER 27, 2026, 8:04 AM

ലില്ലെ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് ലില്ലെ. മറ്റ് മത്സരങ്ങളിൽ ബാഴ്‌സലോണയും ലിവർപൂളും അത്‌ലറ്റിക്കോ മാഡ്രിഡും ജയിച്ചു കയറിയപ്പോൾ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയെ എ.എസ് റോമ സമനിലയിൽ കുരുക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌പോർട്ടിംഗ് മത്സരം 2-2ന് സമനിലയിൽ അവസാനിച്ചു.

ലില്ലെയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ കിട്ടിയ രണ്ട് ഗോളുകളിലൂടെ ലില്ലെ ജയിച്ചത് (2-1). 15-ാം മിനിട്ടിൽ ഉപമെക്കാനോയുടെ ഹെഡറിലൂടെ ബയേൺ മുന്നിലെത്തി. 62-ാം മിനിട്ടിൽ അയെസെ ഉയേഡ നേടിയ ഗോളിലൂടെ സമനില പിടിച്ച ലില്ലെ ബയേൺ താരം അലക്‌സാണ്ടർ പൗലോവിക്കിന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളിലൂടെ ജയം സ്വന്തമാക്കുകയായിരുന്നു.

പി.എസ്.ജിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരും എ.എസ് റോമയും 2-2ന് സമനിലയിൽ പിരിഞ്ഞു. മാരിയൊ ഹെർമോസോയും മലനും (പെനാൽറ്റി) റോമയ്ക്കായി വലകുലുക്കി. സബർണിയും ഡെബലെയുമാണ് (പെനാൽറ്റി) പി.എസ്.ജിയുടെ സ്‌കോറർമാർ. സമനിലയോടെ പി.എസ്.ജിയുടെ തുടർച്ചയായ വിജയക്കുതിപ്പിന് അവസാനമായി.
ബാഴ്‌സലോണ 4-1ന് സബാഹിനെയും ലിവർപൂൾ 3-0ത്തിന് ബ്രൂഗെയേയും അത്‌ലറ്റിക്കോ 2-0ത്തിന് വൈക്കിംഗിനേയും ഇന്റർ മിലാൻ 2-0ത്തിന് സ്റ്റുട്ട്ഗാർട്ടിനെയും കീഴടക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam