മൂന്നാം ടി20യിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇംഗ്ലണ്ട്

NOVEMBER 28, 2026, 7:54 AM

വെള്ളിയാഴ്ച ബ്രിസ്‌ബെയ്‌നിലെ 'ദി ഗാബ'യിൽ നടന്ന മൂന്നാം ടി20 അന്താരാഷ്ട്ര മത്സരത്തിൽ, ഡക്ക്വർത്ത് ലൂയിസ്‌സ്റ്റേൺ നിയമപ്രകാരം ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി.

ഈ വിജയത്തോടെ, അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇംഗ്ലണ്ട് 2-1 എന്ന ലീഡ് നേടി. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയും, മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഓസ്‌ട്രേലിയയെ 16.5 ഓവറിൽ വെറും 108 റൺസിന് ഓസ്‌ട്രേലിയ ഓൾഔട്ടാക്കി. നാട്ടിൽ ടി20യിൽ അവർ നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ലിയാം ഡോസൺ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ജാമി ഓവർട്ടൺ നാല് ഓവറിൽ വെറും 12 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ച് 'പ്ലെയർ ഓഫ് ദി മാച്ച് ' പുരസ്‌കാരത്തിനും അർഹനായി.

ഓസ്‌ട്രേലിയയുടെ മുൻനിര ബാറ്റർമാരായ മിച്ചൽ മാർഷ്, സാം ഹാർപ്പർ, ജേക്ക് ഫ്രേസർമക്ഗർക്ക് എന്നിവർ വേഗത്തിൽ റൺസ് കണ്ടെത്തിയെങ്കിലും, ഇംഗ്ലണ്ട് ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നതിനാൽ ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറിൽ ഒതുക്കാൻ സാധിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിനിടെ മൂന്നുതവണ മഴ തടസ്സമുണ്ടാക്കി. ഇതിനെത്തുടർന്ന് ഡി.എൽ.എസ് നിയമപ്രകാരം ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 16 ഓവറിൽ 93 റൺസായി പുനർനിർണ്ണയിച്ചു. ഓപ്പണർ അന്യൂറിൻ ഡൊണാൾഡ് വെറും 13 പന്തിൽ 32 റൺസെടുത്ത് ടീമിന് മികച്ച തുടക്കം നൽകി. എന്നാൽ, ഓസ്‌ട്രേലിയയുടെ റൈലി മെറെഡിത്ത് ഫിൽ സാൾട്ട്, ഹാരി ബ്രൂക്ക്, ഡൊണാൾഡ് എന്നിവരെ പുറത്താക്കി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയതോടെ മത്സരം വീണ്ടും ആവേശകരമായി.

vachakam
vachakam
vachakam

ജോർദാൻ കോക്‌സ് മികച്ച ഇന്നിംഗ്‌സ് ഇംഗ്ലണ്ട് അനായാസം വിജയം ഉറപ്പിച്ചു. ഒരു റണ്ണിൽ നിൽക്കെ ഒരു ക്യാച്ച് കൈവിട്ടതിലൂടെ ലഭിച്ച ജീവൻ മുതലെടുത്ത കോക്‌സ്, 14 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്നു. അദ്ദേഹത്തിന്റെ ആക്രമണോത്സുക ബാറ്റിംഗ്, 93 റൺസ് എന്ന പുതുക്കിയ ലക്ഷ്യം വെറും 8.5 ഓവറിൽ മറികടക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചു. ഏഴ് വിക്കറ്റുകൾ കൈയിലുണ്ടായിരിക്കെ, 43 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഈ വിജയം. ഈ ജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1 എന്ന നിർണ്ണായക ലീഡ് നേടി; ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam