ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'അമരൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രമാണ് 'ഓം'. ഒക്ടോബർ 16ന് തീയേറ്ററുകളിൽ എത്തിക്കാൻ പദ്ധതിയിട്ടിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. രജനികാന്ത് നായകനാകുന്ന 'ജയിലർ 2' ഒക്ടോബർ പതിനഞ്ചാം തീയതി തീയേറ്ററുകളിലേക്ക് എത്തുന്നതിനാലാണ് 'ഓം' ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുന്നത്.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. 2018ൽ റാം സംവിധാനം ചെയ്ത ' പേരൻപ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി തമിഴിൽ അഭിനയിച്ചത്. ധനുഷ് നായകനാകുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ധനുഷിനും മമ്മൂട്ടിക്കും പുറമെ പ്രശസ്ത നടൻ നസീറുദ്ദീൻ ഷായും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുപ്പത്തിരണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീൻ ഷായും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്. 1994 ല്‍ പുറത്തിറങ്ങിയ 'പൊന്തൻമാട' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. 'ഓം ചാപ്റ്റർ 1, ഉധിരം: ദി ബ്ലഡ് വുഡ്' എന്നാണ് ചിത്രത്തിന്റെ ആദ്യഭാഗത്തിന് നൽകിയിരിക്കുന്ന പേര്. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്.
സായ് പല്ലവി, ശ്രീലീല എന്നിവർ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സായ് അഭയങ്കർ ആണ് സംഗീതം പകരുന്നത്. ധനുഷിന്റെ കരിയറിലെ അമ്പത്തഞ്ചാമത്തെ ചിത്രം കൂടിയാണിത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം വിതരണത്തിനെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
