പ്രശസ്ത കൊറിയൻ ചലച്ചിത്രകാരൻ കീം ജീ-വൂൺ സംവിധാനം ചെയ്യുന്ന പുതിയ ഹോളിവുഡ് ചിത്രം 'ദി ഹോൾ' 2027 സമ്മർ റിലീസായി തിയേറ്ററുകളിലെത്തും. ആമസോൺ എം.ജി.എം സ്റ്റുഡിയോസിന്റെ പ്രത്യേക ഫിലിം ലേബലായ ഒറിയോൺ പിക്ചേഴ്സ് 2027 ജൂൺ 25-ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കുമെന്ന് പ്രമുഖ മാധ്യമമായ 'ഹോളിവുഡ് റിപ്പോർട്ടർ' സ്ഥിരീകരിച്ചു.
തിയോ ജെയിംസ് ,'സ്ക്വിഡ് ഗെയിം' ഫെയിം ഹോയോൺ , യോം ഹ്യെ-റാൻ, ക്രിസ്ത്യൻ സ്ലേറ്റർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദക്ഷിണ കൊറിയയിൽ താമസിക്കുന്ന അമേരിക്കൻ പ്രൊഫസറായ ഓവൻ (തിയോ ജെയിംസ്) എന്ന കഥാപാത്രത്തെയാണ് ചിത്രം കേന്ദ്രീകരിക്കുന്നത്. കാർ അപകടത്തിൽ ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് ഓവന്റെ കൊറിയൻ അമ്മായിയമ്മ അദ്ദേഹത്തെ പരിചരിക്കാൻ എത്തുകയും, തുടർന്ന് അദ്ദേഹത്തിന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ഭൂതകാലത്തെക്കുറിച്ചുമുള്ള രഹസ്യങ്ങൾ അറിയാൻ തുടങ്ങുകയും ചെയ്യുന്നതാണ് കഥാതന്തു. സിയോളിലും അമേരിക്കയിലെ ബെർക്കിലിയിലുമായാണ് ഈ സസ്പെൻസ് ത്രില്ലർ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
പ്രശസ്ത കൊറിയൻ നോവലിസ്റ്റ് പ്യുൻ ഹ്യെ-യൂങ്ങിന്റെ 2016-ൽ പുറത്തിറങ്ങിയ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 'ദി ഹോൾ' എന്ന നോവലിനെ ആസ്പദമാക്കി ക്രിസ്റ്റഫർ ചെന്നിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം, വാർണർ ബ്രോസിന്റെ ബ്രാഡ്ലി കൂപ്പർ ചിത്രമായ 'ഓഷ്യൻസ് ഇലവൻ' പ്രീക്വലും 2027 ജൂൺ 25-ന് തന്നെയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
