ഹിപ്പ് ഹോപ്പ് തമിഴയുടെ സംഗീത സംവിധാനത്തിൽ നയൻതാര ചിത്രം മൂക്കുത്തി അമ്മൻ2ലെ മഹാശക്തി ട്രാൻസ് വീഡിയോ ഗാനം റിലീസായി

NOVEMBER 3, 2026, 1:53 AM

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുന്ദർ സി യുടെ സംവിധാനത്തിൽ നയൻതാര നായികയായെത്തുന്ന മൂക്കുത്തി അമ്മൻ 2 മഹാശക്തി. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ഹിപ്പ് ഹോപ്പ് തമിഴയുടെ സംഗീത സംവിധാനത്തിൽ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം മഹാശക്തി ട്രാൻസ് വീഡിയോ ഇന്ന് റിലീസ് ചെയ്തു. ഹിപ്പ് ഹോപ്പ് തമിഴയുടെ രചനയിലും സംഗീത സംവിധാനത്തിലും ഒരുങ്ങിയ ഗാനത്തിൽ  അരുണാ രവീന്ദ്രൻ, ഹിപ്പ് ഹോപ്പ് തമിഴ, കൗഷിക് ക്രിഷ് എന്നിവരാണ് ആലാപനം. ദീപാവലി റിലീസായെത്തുന്ന ചിത്രം നവംബർ 6ന് തിയേറ്ററുകളിലേക്കെത്തും. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമ്മാണം ഡോ. ഇഷാരി കെ. ഗണേഷ് നിർവഹിക്കുന്നു. മഹാശക്തിയുടെ രചനയും സംവിധാനവും സുന്ദർ സി ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴനാണ് നിർവഹിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്‌സേന, വിഘ്‌നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.


എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ പൂർണമായും ആസ്വദിക്കാൻ കഴിയുന്ന ഡിവൈൻ എന്റർടൈനറാണ് മൂക്കുത്തി അമ്മൻ 2 മഹാശക്തി . സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്സ്, സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്സ്, സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

വിശാലമായ സെറ്റുകൾ, വലിയ ദൃശ്യങ്ങൾ, യഥാർഥ സുന്ദർ സി. ശൈലിയിൽ ഭക്തി, നിഗൂഢത, മാസ് എന്റർടെയ്ൻമെന്റ് എന്നിവ സംയോജിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കഥാസന്ദർഭത്തോടെയാണ് ചിത്രം തിയറ്ററുകളിലേക്കെത്തുന്നത്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം നിർവഹിക്കുന്നത്. മാർക്കറ്റിംഗ് : സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam