എറണാകുളം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കേസിലെ ഉന്നതതല ഇടപെടലുകൾ അന്വേഷണവിധേയമാക്കിയതിനെത്തുടർന്നാണ് സർക്കാറിന്റെ നടപടി. ടെൻഡർ നടപടികൾ പാലിക്കാതെയും ചട്ടങ്ങൾ ലംഘിച്ചും സ്‌പോൺസർഷിപ്പ് കരാറുകൾ നൽകിയതിൽ മന്ത്രിതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കുമാറിനെയും കാസർഗോഡ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണറായ വി. സജിത്തിനേയുമാണ് സ്ഥലം മാറ്റിയത്.
റിപ്പോർട്ടർ ചാനലിനെതിരെയുള്ള നികുതിവെട്ടിപ്പ് കേസ് തടസപ്പെടുത്താൻ സുനിൽ കുമാർ ഇടപെട്ടതായി മൊഴി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.
സുനിൽ കുമാറിനെ ആലപ്പുഴ ജില്ലയിലെ കുത്തിയതോട് ഓഡിറ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ എന്ന അപ്രധാന തസ്തികയിലേക്കാണ് സ്ഥലം മാറ്റിയത്.
കാസർഗോഡ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണറായ സജിത്തിനേയും ഓഡിറ്റ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ഇരുവരേയും പ്രധാനപ്പെട്ട സ്ഥാനത്തുനിന്ന് മാറ്റി അപ്രധാനമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
