കൊച്ചി: കാക്കനാട് ബസിടിച്ച് ഐടി ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ അപകടമുണ്ടാക്കിയ സ്വകാര്യ ബെഡ് ഡ്രൈവര്‍ ബിനോയ് ഏഴ് ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ്.
ബെസ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും വീഴ്ച വരുത്തുന്ന ബസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ബിനോയ് രണ്ട് ലഹരി കേസുകളിലും ഉള്‍പ്പെടുന്നു എന്നാണ് ഞെട്ടിക്കുന്ന വിവരം. ഡ്രൈവര്‍ അശ്രദ്ധമായും അമിത വേഗത്തിലും ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് എസിപി വ്യക്തമാക്കുന്നത്. ഡ്രൈവറുടെ ലഹരി പരിശോധനയ്ക്കായ് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അശ്രദ്ധമായി ഒടിച്ച ബസ് ഇടിച്ച് ഐടി ജീവനക്കാരിയായ തൃശ്ശൂര്‍ സ്വദേശിനി അക്ഷര ( 29) മരിച്ചത്. വീതി കുറഞ്ഞ റോഡിൽ അരികുചേർന്നാണ് അക്ഷര നടന്നിരുന്നത്. അവിടേക്ക് പാഞ്ഞെത്തിയ ബസാണ് ഇവരുടെ ജീവന് കവര്‍ന്നെടുത്തത്. ജിമ്മില്‍ പോയി മടങ്ങവെയായിരുന്നു അക്ഷരയ്ക്ക് അപകടമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
