തിരുവനന്തപുരം: സിപിഎം നേതാവ് പി പി ദിവ്യയെ ചൊല്ലി ബിജെപിയിൽ ഭിന്നത രൂക്ഷം. ദിവ്യയെ സ്വാഗതം ചെയ്ത പി കെ കൃഷ്ണദാസിനെ തള്ളിയിരിക്കുകയാണ് കെ സുരേന്ദ്രൻ.
കൃഷ്ണദാസ് അങ്ങനെ പറയില്ല. പി പി ദിവ്യ ആരാണ്? അവര് വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാര്‍ക്ക് വരാൻ ഇത് വഴിയമ്പലമല്ലെന്നും പി പി ദിവ്യയെ ബിജെപിയിൽ എടുക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. നവീൻ ബാബുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ ഏറ്റവുമധികം ശ്രമിച്ചത് ബിജെപി ആണെന്നും അദ്ദേഹം പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.പി. ദിവ്യയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിനിടെ ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പുകളും പാർട്ടിയിലെ അസ്വസ്ഥതകളും അവർ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു.
പി.പി. ദിവ്യയെ പി.കെ. കൃഷ്ണദാസ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത് ബിജെപിയില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. 'വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കും അണികള്‍ക്കുമായി ബിജെപിയുടെ വാതിലുകള്‍ എന്നും തുറന്നുകിടക്കുകയാണ്.
എന്നാല്‍, ആരെങ്കിലും വരുന്നതിനുമുമ്പ് അവര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണം. അറക്കല്‍ ബീവിയെ വിവാഹം കഴിക്കാന്‍ അരസമ്മതം മാത്രം പോരല്ലോ' എന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതിസ്ഥാനത്തുള്ള ദിവ്യക്കെതിരെ ബിജെപി നേരത്തെ അതിശക്തമായ പ്രതിഷേധവും നിയമപോരാട്ടങ്ങളും ബിജെപി ഉയര്‍ത്തിയിരുന്നു. അത്തരമൊരു വ്യക്തിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നത് ബിജെപിയുടെ ഔദ്യോഗിക നിലപാടിന് തിരിച്ചടിയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
