അർജുൻ സർജയുടെ ‘ജെന്റിൽമാൻ'  റീ റിലീസ് ഡിസംബർ 11ന്

NOVEMBER 2, 2026, 6:25 PM

തമിഴ് സിനിമയിലെ  സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ജെന്റിൽമാൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്. 

തമിഴ് സിനിമയിൽ പുതിയൊരു ദൃശ്യവിസ്മയം തീർത്ത സംവിധായകൻ എസ്. ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 1993- ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘ജെന്റിൽമാൻ’. 'ആക്ഷൻ കിംഗ് ' അർജുൻ നായകനായി എത്തിയ ചിത്രം അക്കാലത്ത് ലോകമെമ്പാടും ബോക്സ് ഓഫീസിൽ വൻ വിജയമാണ് സ്വന്തമാക്കിയത്.  

 ഡിസംബർ 11ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുമെന്ന് 'മെഗാ പ്രൊഡ്യൂസർ' കെ.ടി. കുഞ്ഞുമോൻ പ്രഖ്യാപിച്ചു. റീ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടു.

vachakam
vachakam
vachakam

 എ.ആർ. റഹ്മാൻ ഒരുക്കിയ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളും ശങ്കറിന്റെ വ്യത്യസ്തമായ മേക്കിങ്ങും അർജുന്റെ തകർപ്പൻ പ്രകടനവും വീണ്ടും തിയേറ്ററിൽ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam