കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് ഹൈക്കോടതി.
2016ൽ വിഎസ് അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് മൈക്രോ ഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണം ഏറെക്കാലം മന്ദഗതിയിലായിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ നിർണ്ണായകമായ ഉത്തരവ്,
അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ള പ്രതികളെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനാണെന്ന് മുമ്പ് ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു.
കൈതൊട്ടാൽ പൊള്ളുമെന്ന് പേടിയുണ്ടെങ്കിൽ ഫയൽ ഇങ്ങനെ തെക്കും വടക്കും അടിക്കും. ഇക്കാര്യം ആർക്കാണ് അറിയാത്തതെന്നും ഹൈക്കോടതി വിമർശനം ഉയർത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
