ശർക്കരയ്ക്കുള്ളിലും കഞ്ചാവ് കടത്ത്

NOVEMBER 6, 2026, 12:56 AM

ആലുവ:  ശർക്കരയിൽ പൊതിഞ്ഞ് കടത്തിയ 37.7 കിലോ കഞ്ചാവ് പിടികൂടി. ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്നാണ്  ശർക്കര നിറച്ച ചാക്കുകളിലാക്കി ട്രെയിനിൽ ഒളിച്ചുകടത്തിയ കഞ്ചാവ് പിടിച്ചെടുത്തത്.

ജനറൽ കോച്ചിൽ ഉടമയില്ലാത്ത നിലയിൽ കാണപ്പെട്ട പ്ലാസ്റ്റിക്ക് ചാക്കുകൾ ആർപിഎഫ് ക്രൈം ഇന്‍റലിജൻസ്ബ്രാഞ്ച് തിരുവനന്തപുരം ഇൻസ്പെക്ട‌ർ എ.ജെ. ജിപിന്‍റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടത്.

ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയ ദിബ്രുഗഡ്-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് 19 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചത്. 

vachakam
vachakam
vachakam

നാല് ചാക്കുകളിൽ ശർക്കരയെന്ന് തോന്നുന്ന രീതിയിലാണ് നിറച്ചിരുന്നത്. കഞ്ചാവ് നിറച്ച പെട്ടിക്ക് ചുറ്റും ശർക്കര പൊതിഞ്ഞ് ബ്ലോക്കുകളാക്കിയാണ് ചാക്കിൽ അടുക്കി വച്ചിരുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam