ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'കിംഗ്' തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ വൻ തുക വാരി ചരിത്രം സൃഷ്ടിക്കുന്നു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം റിലീസിന് മുൻപേ തന്നെ ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക്, വിതരണ അവകാശങ്ങളിലൂടെ 665 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടി കഴിഞ്ഞതായാണ് വിപണിയിലെ റിപ്പോർട്ടുകൾ.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന വിദേശ വിതരണാവകാശ തുകയ്ക്കാണ് ഫാഴ്സ് ഫിലിംസ് 175 കോടി രൂപയുടെ ഗ്യാരണ്ടിയിൽ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത്. ഇന്ത്യയിലെ തിയേറ്റർ വിതരണാവകാശം പെൻ മരുധർ 250 കോടി രൂപയ്ക്ക് കരസ്ഥമാക്കി. കൂടാതെ നെറ്റ്ഫ്ലിക്സ് 150 കോടി രൂപയ്ക്ക് ഒ.ടി.ടി സ്ട്രീമിംഗ് അവകാശവും, സാറ്റലൈറ്റ് അവകാശം 25 കോടി രൂപയ്ക്കും മ്യൂസിക് അവകാശം 65 കോടി രൂപയ്ക്കും വിറ്റുപോയി.
എന്നാൽ നെറ്റ്ഫ്ലിക്സ് കരാറിൽ ചിത്രത്തിന്റെ തിയേറ്റർ പ്രകടനത്തിന് അനുസരിച്ച് തുകയിൽ മാറ്റം വരാവുന്ന പ്രത്യേക വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തിൽ 200 കോടി രൂപ ബജറ്റ് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ നിർമ്മാണച്ചെലവ് ഇപ്പോൾ 400 കോടി രൂപയോടടുത്തിട്ടുണ്ട്.
2023-ലെ സൂപ്പർഹിറ്റ് ചിത്രം 'പത്താൻ'-നു ശേഷം ഷാറൂഖ് ഖാനും സിദ്ധാർത്ഥ് ആനന്ദും വീണ്ടും ഒന്നിക്കുന്ന 'കിംഗ്', ഷാറൂഖിന്റെ മകൾ സുഹാന ഖാന്റെ വലിയ സിനിമാ അരങ്ങേറ്റം കൂടിയാണ്. ദീപിക പദുകോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം 2026 ഡിസംബർ 24-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
