30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക് 

OCTOBER 7, 2026, 12:23 AM

സമൂഹ മാധ്യമങ്ങളിലും ബോക്സ് ഓഫീസിലും പുതിയ ചരിത്രമെഴുതി മുന്നേറുന്ന ഗിരീഷ് എ.ഡി. – നിവിൻ പോളി കൂട്ടുകെട്ടിലെ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വിദേശ മാർക്കറ്റുകളിലും വൻ വിജയം നേടുകയാണ്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽകിന്‍റെ കണക്കുപ്രകാരം ചിത്രത്തിന്റെ ആഗോള കളക്ഷൻ ഇതിനോടകം 330.86 കോടി രൂപ പിന്നിട്ടിരിക്കുന്നു. ഈ ചിത്രത്തിന്റെ വരവോടെയാണ്  പുറത്തിറങ്ങാതെ പോയ "അന്ന" എന്ന ചിത്രത്തെപ്പറ്റി പലരും അറിയുന്നത്. 

 "അരവിന്ദ് സ്വാമിയെയും ശ്രീദേവിയെയും നായികനായകൻമാരാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന സ്വപ്നചിത്രമായിരുന്നു അന്ന. ഈ സിനിമയുടെ പുതിയ അപ്ഡേഷനാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

 'അന്ന'വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ടോമിച്ചൻ മുളകുപാടം ഫിലിംസാണ് കാലാനുസൃതമായ മാറ്റങ്ങളോടെ ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തിക്കാനൊരുങ്ങുന്നത്. പുലിമുരുകന്‍റെ പത്താംവാര്‍ഷികത്തിലാണ് ടോമിച്ചൻ പുതിയ പ്രഖ്യാപനം നടത്തിയത്.  മലയാളത്തിൽ ഈയിടെ ഹിറ്റായ നിവിൻ പോളി ചിത്രം ബെത്‍ലെഹം കുടുംബയൂണിറ്റിലൂടെ അന്ന വീണ്ടും ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ ഔസേപ്പച്ചൻ ഈണമിട്ട് യേശുദാസ് പാടിയ 'യവനകഥയിൽ' എന്ന പാട്ട് കുടുംബ യൂണിറ്റിലും ഉപയോഗിച്ചിരുന്നത്. അങ്ങനെയാണ് ഈ ഗാനം പുതുതലമുറയിലും ഹിറ്റായത്.

vachakam
vachakam
vachakam

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിയ പുലിമുരുകൻ്റെ  പത്താം വാർഷികത്തിൽ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം. 90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ ‘അന്ന’ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്.വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായപ്പോൾ, ‘അന്ന’ എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചർച്ചകളും ഉണ്ടായി.  ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമ്മകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ‘അന്ന’യുടെ നിർമ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം...ചിത്രത്തിൻ്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല. കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ... മുളകുപാടം ഫിലിംസിലൂടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു",

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam