ഫുട്‌ബോൾ മൈതാനത്ത് ചുവപ്പ് കാർഡ് @ 51

NOVEMBER 6, 2026, 9:04 AM

ഫുട്‌ബോൾ മൈതാനത്ത് ഗോൾ നേടാനും മത്സരം ജയിക്കാനുമാണ് ടീമുകൾ ഇറങ്ങുന്നത്. എന്നാൽ ബ്രസീലിലെ ഒരു അണ്ടർ 20 മത്സരത്തിൽ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമായിരുന്നു. ഗോൾവേട്ടയ്‌ക്കൊപ്പം ചുവപ്പുകാർഡ് വേട്ടയും പൊടിപൊടിച്ചു. കളിക്കാരും പരിശീലകരും ടീം ഒഫീഷ്യൽസും ഉൾപ്പെടെ ആകെ 51 പേർക്കാണ് ഒരു മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചത്. ഫുട്‌ബോൾ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഈ സംഭവത്തോടെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ചുവപ്പുകാർഡുകൾ നൽകിയതിന്റെ റെക്കോർഡും ബ്രസീൽ സ്വന്തമാക്കിയിരിക്കുകയാണ്.

മിനാസ് ഗെറൈസ് അണ്ടർ 20 ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ഡിവിഷൻ സെമിഫൈനലിൽ ഉബെർലാൻഡിയയും മമോറെയും തമ്മിൽ നടന്ന മത്സരമാണ് ഫുട്‌ബോൾ മൈതാനത്തെ കൂട്ടത്തല്ലിന്റെ വേദിയായി മാറിയത്. നവംബർ ഒന്നിന് ഉബെർലാൻഡിയയിലെ പാർക്ക് ദോ സാബിയ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യ പകുതിയിൽ കളി ഫുട്‌ബോളിന്റെ വഴിക്കുതന്നെ പോയെങ്കിലും രണ്ടാം പകുതിയോടെ കാര്യങ്ങൾ കൈവിട്ടു. അപ്പോഴേക്കും മമോറെ 3-1ന് മുന്നിലായിരുന്നു.

മത്സരത്തിന്റെ 54-ാം മിനിറ്റിൽ ഉബെർലാൻഡിയ താരം ലൂയ്‌കെ ബിസ്‌പോ ഡോസ് സാന്റോസിന് ചുവപ്പുകാർഡ് ലഭിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഒരു താരത്തെ പുറത്താക്കിയതോടെ തീരേണ്ട സംഭവം പിന്നീട് മൈതാനമാകെ പടരുകയായിരുന്നു. റഫറി ഫെർണാണ്ടോ പാട്രിക്കിനെ ചോദ്യം ചെയ്യാൻ ഹോം ടീമിന്റെ പരിശീലകസംഘവും ടീം ഒഫീഷ്യൽസും മൈതാനത്തേക്ക് ഇരച്ചുകയറി. പിന്നാലെ ഇരുടീമുകളിലെയും താരങ്ങളും സംഘർഷത്തിൽ പങ്കുചേർന്നു. ഫുട്‌ബോൾ കളി കാണാനെത്തിയവർക്ക് പിന്നീട് കാണേണ്ടിവന്നത് ഫുട്‌ബോളുമായി വലിയ ബന്ധമില്ലാത്ത കാഴ്ചകളായിരുന്നു.

vachakam
vachakam
vachakam

ഏകദേശം 40 മിനിറ്റോളം സംഘർഷം നീണ്ടുനിന്നതായാണ് റഫറിയുടെ റിപ്പോർട്ട്. ഇടിയും ചവിട്ടും മാത്രമല്ല, കസേരകളും സ്‌ട്രെച്ചറുകളും വരെ ആക്രമണത്തിനുള്ള ആയുധങ്ങളായി മാറി. ആറ് ബോൾ ബോയ്‌സും സംഘർഷത്തിൽ പങ്കുചേർന്നതായാണ് റിപ്പോർട്ട്. അതായത് മൈതാനത്ത് കളിക്കാർക്ക് മാത്രമല്ല, സൈഡിലുണ്ടായിരുന്നവർക്കും മത്സരത്തിൽ സജീവ പങ്കാളിത്തമുണ്ടായിരുന്നു.

ഒടുവിൽ 43 താരങ്ങൾക്കും പരിശീലകസംഘത്തിലെ എട്ട് അംഗങ്ങൾക്കും ഉൾപ്പെടെ 51 പേർക്കാണ് ചുവപ്പുകാർഡ് ലഭിച്ചത്. ഇതോടെ മത്സരം പൂർത്തിയാക്കാനാകാതെ ഉപേക്ഷിക്കേണ്ടിവന്നു. സംഭവത്തിനുശേഷം സ്റ്റേഡിയത്തിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ മിനാസ് ഗെറൈസ് മിലിട്ടറി പോലീസും എത്തി. വാഷ് ബേസിനുകൾ, ടോയ്‌ലറ്റുകൾ, ടാപ്പുകൾ, ഷവറുകൾ, മരത്തിന്റെ ബെഞ്ചുകൾ, ഇലക്ട്രിക്കൽ വയറിങ് എന്നിവയ്‌ക്കൊപ്പം പതിനാലോളം വാതിലുകളും തകർത്തു. രോഗികളെ കൊണ്ടുപോകുന്ന സ്‌ട്രെച്ചറുകൾക്കും അടക്കം രണ്ട് ജാക്കൂസി ടബ്ബുകളും നശിപ്പിച്ചെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.

ഇതോടെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ചുവപ്പുകാർഡുകൾ നൽകിയതിന്റെ മുൻ റെക്കോർഡും പഴങ്കഥയായി. 2011ൽ അർജന്റീനയിലെ ക്ലേപോളും വിക്ടോറിയാനോ അരീനസും തമ്മിലുള്ള മത്സരത്തിൽ 36 ചുവപ്പുകാർഡുകൾ നൽകിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. എന്നാൽ 51 ചുവപ്പുകാർഡുകളുമായി ബ്രസീൽ അതിനെയും മറികടന്നു. മത്സരം ജയിച്ചോ തോറ്റോ എന്നതിലുപരി, ചുവപ്പുകാർഡുകളുടെ എണ്ണത്തിൽ ആരും തോൽപ്പിക്കാനില്ലാത്ത റെക്കോർഡുമായാണ് ഈ മത്സരം ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam