മീനങ്ങാടി വിനോദ യാത്ര വിവാദം; വിദ്യാർത്ഥികൾക്കെതിരായ സൈബർ ആക്രമണത്തിൽ  കേസ്

NOVEMBER 6, 2026, 9:11 AM

വയനാട്: മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദത്തെ തുടർന്ന് വിദ്യാർത്ഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് പോക്സോ കേസ് എടുത്ത് സൈബർ പൊലീസ്. 

 അധിക്ഷേപ പരാമർശം നടത്തിയ ഫേസ്ബുക്ക്‌ അക്കൗണ്ടുകൾ സൈബർ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് മീനങ്ങാടി ഹയർസക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റ്റും വിനോദയാത്രയ്ക്കിടെ ഹൈദരാബാദിലെ ബാർ റസ്റ്റോറന്റിലേക്ക് കയറി പോകുന്നതും പുറത്തേക്ക് ഇറങ്ങിവരുന്നതുമായ ദൃശ്യങ്ങൾ യുഡിഎഫ് മീനങ്ങാടി നേതൃത്വം പുറത്ത് വിട്ടത്. ഈ ദൃശ്യങ്ങൾ സഹിതമാണ് പൊലീസിന് പരാതി നൽകിയത്. 

vachakam
vachakam
vachakam

മീനങ്ങാടി യുഡിഎഫ് നേതൃത്വം നൽകിയ പരാതിയിലാണ് നടപടി. ഐടി ആക്ടും പോക്സോ വകുപ്പുകളും ചേർത്താണ് കേസെടുത്തത്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് ബിഎന്‍എസ് 79, ഐടി ആക്ട് 67B, പോക്സോ ആക്ട് 11(i) & 12) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കുട്ടികൾക്കെതിരെ മോശം കമന്റ് ഇട്ടവരും പോസ്റ്റ്‌ ഇട്ടവരും കുടുങ്ങും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam