തിരുവനന്തപുരം: സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമത്തിന്റെ ആനുകൂല്യം മുതലെടുത്ത് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത് തടിയൂരാന്‍ ആരെയും അനുവദിക്കില്ല. ചേരാനല്ലൂരിലും തിരുവനന്തപുരത്തും നടന്ന ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജുവനൈല്‍ ആക്ടിലെ ഭേദഗതി ആവശ്യകത
2000-ല്‍ നിലവില്‍ വന്ന ജുവനൈല്‍ ആക്ടില്‍ നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും, 18 വയസിന് താഴെയുള്ളവര്‍ നിയമപരിരക്ഷ ഉപയോഗിച്ച് കൊലപാതകം പോലെയുള്ള ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന പരാതി ശക്തമാണ്. 2016-ലെ റൂള്‍ പ്രകാരം ക്രൂരമായ കൊലപാതകത്തിന് 7 വര്‍ഷം കഠിനതടവും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് 5 വര്‍ഷ തടവുമാണ് ശിക്ഷ. 17-ഉം 18-ഉം വയസ്സുള്ളവര്‍ ചേര്‍ന്ന് 17-കാരനെ കൊലപ്പെടുത്തിയ തിരുവനന്തപുരത്തെ സംഭവം ഏറെ ഞെട്ടിക്കുന്നതാണ്. ജുവനൈല്‍ ആയതിനാല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാമെന്ന ചിന്ത കുറ്റവാളികളില്‍ വളരുന്നത് സമൂഹത്തിന് അപകടകരമാണെന്നും കേന്ദ്ര നിയമമായതിനാല്‍ മാറ്റങ്ങള്‍ക്കായി കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കാല്‍നടയാത്രക്കാരുടെയും ഇരുചക്രവാഹനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്ത മന്ത്രി, ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 4 ദിവസത്തെ പരിശോധനയില്‍ 15,000-ത്തോളം ഡ്രങ്ക് ആന്‍ഡ് ഡ്രൈവിങ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്കായി ഗതാഗത മോട്ടോര്‍ വാഹന വകുപ്പുകളുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
