കൊച്ചിയിലെ മർദ്ദനം, ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസിനെ പുറത്താക്കി ആശുപത്രി

NOVEMBER 6, 2026, 9:31 AM

 കൊച്ചി: കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദ്ദിച്ചുവെന്ന കേസില്‍   ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരെ നടിയുടെ ബന്ധു നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു.

യുവ ഡോക്ടര്‍ക്കെതിരെ ബലാത്സംഗ പരാതിയായിരുന്നു യുവതി നല്‍കിയത്.  കേസെടുത്തതിന് പിന്നാലെ ഡോ. ജോണ്‍സണ്‍ വര്‍ഗീസിനെ, അയാള്‍ ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രി പുറത്താക്കി.

അതേസമയം മദ്യം നല്‍കി ക്രൂരമായി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുവ ഡോക്ടറുടെ പരാതിയില്‍ നടി, നടന്‍ ബിബിന്‍ പെരുമ്പിള്ളി അടക്കം മൂന്ന് പേരെ കടവന്ത്ര പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് നടിയുടെ ബന്ധു പരാതിയുമായി പൊലീസിനെ സമീപിച്ചത്.

vachakam
vachakam
vachakam

നവംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടിയും ബിബിനും ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പേര്‍ ചേര്‍ന്ന് വൈറ്റിലയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവ ഡോക്ടര്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നടിയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയതെന്നായിരുന്നു പരാതിയില്‍ ഡോക്ടര്‍ ചൂണ്ടിക്കാട്ടിയത്. മുറിയില്‍ പൂട്ടിയിട്ട ശേഷം മര്‍ദ്ദിച്ചു. മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ഫോണുകള്‍ തട്ടിയെടുത്തതായും ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam