രജനികാന്ത് നായകനായി എത്തുന്ന ചിത്രം ജയിലർ 2 കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് രാവിലെ 10 മണിമുതൽ ആരംഭിക്കും.വിവിധ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി സിനിമാസ്വാദകർക്ക് ടിക്കറ്റെടുക്കാവുന്നതാണ്. തമിഴ്‌നാട്ടിൽ ഇന്നലെമുതൽ ബുക്കിംഗ് ആരംഭിച്ചിരുന്നു.
ഒക്ടോബർ 15ന് ആണ് സിനിമയുടെ റിലീസ്. ജയിലർ 2 കേരളത്തിൽ പുലർച്ചെ 6 മണിക്ക് ആദ്യ പ്രദർശനം ആരംഭിക്കും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കിയ ചിത്രത്തിന് കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസാണ് ഒരുക്കുന്നത്.ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.ജയിലർ ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകർ. മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്.ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.
ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തിയ മോഹൻലാലും ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ട്രെയ്‌ലറിൽ മോഹൻലാലിനെ മാസ് ലുക്കിൽ അവതരിപ്പിച്ചതും മലയാളി പ്രേക്ഷകർക്കിടയിൽ ചിത്രത്തിന്റെ ആവേശം വർധിപ്പിച്ചിട്ടുണ്ട്.സുരാജ് വെഞ്ഞാറമൂട്, എസ്. ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
