പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എച്ച്.ബി.ഒ (HBO) ടെലിവിഷൻ പരമ്പര 'ഹാരി പോട്ടറി'ലെ പ്രധാന കഥാപാത്രങ്ങളായ ജെയിംസ് പോട്ടർ, ലിലി പോട്ടർ എന്നിവരെ അവതരിപ്പിക്കുന്ന അഭിനേതാക്കളെ പ്രഖ്യാപിച്ചു. ഹാരി പോട്ടറിന്റെ മാതാപിതാക്കളായ ഈ കഥാപാത്രങ്ങളെ ജാസ്പർ താൽബോട്ട്, ഹന്ന ചിൻ എന്നിവർ അവതരിപ്പിക്കും. കൂടാതെ ചാർലി വീസ്ലിയായി ഹാരി ഗിൽബിയും പരമ്പരയുടെ ഭാഗമാകും.
ഹാരി പോട്ടറിന്റെ ഒന്നാം സീസൺ ഡിസംബർ 25-ന് സംപ്രേക്ഷണം ആരംഭിക്കും. ജെ.കെ. റൗളിംഗിന്റെ പ്രശസ്തമായ രണ്ടാം പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ദി ചേമ്പർ ഓഫ് സീക്രട്ട്സ്' ആസ്പദമാക്കിയുള്ള രണ്ടാം സീസണിന്റെ ചിത്രീകരണം ലണ്ടനിലെ ലീവ്സ്ഡെൻ സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. ഫ്രാൻസെസ്ക ഗാർഡിനർ തിരക്കഥയെഴുതി നിർമ്മിക്കുന്ന ഈ പരമ്പര, ഹോങ്വാർട്സ് മാന്ത്രിക വിദ്യാലയത്തിലേക്ക് എത്തുന്ന ഹാരി പോട്ടറിന്റെ സാഹസികത നിറഞ്ഞ ജീവിതമാണ് ദൃശ്യവൽക്കരിക്കുന്നത്.
പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, ഹെർമിയോണി ഗ്രേഞ്ചർ, റോൺ വീസ്ലി എന്നിവരെ യഥാക്രമം ഡൊമിനിക് മക്ലാഫ്ലിൻ, അറബെല്ല സ്റ്റാന്റൺ, അലസ്റ്റെയർ സ്റ്റൗട്ട് എന്നിവരാണ് അവതരിപ്പിക്കുന്നത്. ആൽബസ് ഡംബിൾഡോറായി ജോൺ ലിത്ഗോ, മിനർവ മക്ഗൊണഗലായി ജാനറ്റ് മക്റ്റീർ, സെവറസ് സ്നേപ്പായി പാപ്പാ എസ്സീഡു, റൂബിയസ് ഹാഗ്രിഡായി നിക്ക് ഫ്രോസ്റ്റ് എന്നിവരും അണിനിരക്കുന്നു. കൂടാതെ 'ഗെയിം ഓഫ് ത്രോൺസ്' താരം കിറ്റ് ഹാരിംഗ്ടൺ രണ്ടാം സീസണിൽ ഗിൽഡ്രോയ് ലോക്ക്ഹാർട്ട് എന്ന കഥാപാത്രമായി എത്തുമെന്ന പ്രത്യേകതയുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
