നയൻതാര ചിത്രം 'മൂക്കുത്തി അമ്മന്‍ 2- മഹാശക്തി'  നവംബർ 6 ന് തിയേറ്ററുകളിലേക്ക്

OCTOBER 27, 2026, 7:46 PM

 നയൻതാര ചിത്രം 'മൂക്കുത്തി അമ്മൻ 2: മഹാശക്തി' ( Mookuthi Amman 2: World of Mahasakthi) എന്ന പുതിയ സിനിമ  നവംബർ 6-ന് ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്നു.   മൂക്കുത്തി അമ്മനായും പൊലീസ് ഉദ്യോ​ഗസ്ഥയായും നയൻതാര ചിത്രത്തിൽ എത്തുന്നുണ്ട്. അമ്മ വേഷത്തിൽ ഉർവശിയും ഉണ്ട്. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ചിത്രം  ദീപാവലി റിലീസായാണ്  തിയെറ്ററിൽ എത്തുക. ചിത്രത്തിന്റെ ട്രെയിലർ രണ്ടു മില്യൺ കാഴ്ചക്കാർ കഴിഞ്ഞ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ലിസ്റ്റിൽ തുടരുകയാണ്.  ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമകാലീന സംഭവങ്ങളും പൂർവകാലങ്ങളും ഉൾപ്പെടുത്തിയുള്ളതാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

 യുഎ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് ചിത്രത്തിന്റെ ആകെ ദൈർഘ്യം. അതേസമയം ചിത്രത്തിന്റെ കേരള തിയേറ്റർ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഭാവന സ്റ്റുഡിയോസ് ആണ്.

 സിനിമാപ്രേമികളെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം മഹാശക്തി റിലീസിന് ഒരുങ്ങുന്നത്. നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്സ് , സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

 ചിത്രത്തിന്റെ നിർമ്മാണം ഡോ. ഇഷാരി കെ. ഗണേഷ് നിർവഹിക്കുന്നു. മഹാശക്തിയുടെ രചനയും സംവിധാനവും സുന്ദർ സി ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം : ഹിപ്പ്‌ഹോപ്പ് തമിഴനാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam