നിതീഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'രാമായണ: പാർട്ട് 1'-ൽ രാവണനായി വേഷമിട്ട കന്നഡ താരം യാഷ് നേരിട്ട കഠിനമായ ശാരീരിക വെല്ലുവിളികളെക്കുറിച്ച് വെളിപ്പെടുത്തി കോസ്റ്റ്യൂം ഡിസൈനർ സാനിയ സർധാരിയ.
ചിത്രത്തിലെ രാവണന്റെ ചില പ്രധാന വേഷവിധാനങ്ങൾക്ക് 33 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നുവെന്ന് ഇന്ത്യാ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.ലങ്കയിലെ രാവണന്റെ പ്രധാന ലുക്കുകൾ, വിവാഹ വസ്ത്രങ്ങൾ, ശൂർപ്പണഖയുടെ വിവാഹച്ചടങ്ങിലെ വേഷം എന്നിവയ്ക്കാണ് 30 മുതൽ 33 കിലോ വരെ ഭാരമുണ്ടായിരുന്നത്.
സാധാരണ വസ്ത്രങ്ങൾക്ക് ആഭരണങ്ങൾ അടക്കം 16 മുതൽ 20 കിലോ വരെ ഭാരമുണ്ടായിരുന്നു. ഭാരം കുറഞ്ഞ കിരീടം നിർമ്മിക്കാൻ 3D മാതൃകകൾ ഉണ്ടാക്കി റിവേഴ്സ് എൻജിനീയറിംഗ് നടത്തിയെങ്കിലും 1.8 കിലോഗ്രാമിൽ താഴേക്ക് എത്തിക്കാൻ സാധിച്ചില്ലെന്നും തലയിൽ ഭാരം വെയ്ക്കുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും ഡിസൈനർ വ്യക്തമാക്കി.
ശരീരത്തിന് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതും ചലന സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതുമായ ഇത്തരം കനത്ത കോസ്റ്റ്യൂമുകളും ആഭരണങ്ങളും ധരിച്ചിട്ടും ഷൂട്ടിംഗ് സെറ്റിൽ തികച്ചും സന്തോഷവാനായാണ് യാഷ് പെരുമാറിയതെന്നും അദ്ദേഹം ഓർത്തെടുത്തു. കഴിഞ്ഞ 11 വർഷമായി യാഷിനൊപ്പം പ്രവർത്തിക്കുന്ന സാനിയയുടെ ആദ്യത്തെ മിത്തോളജിക്കൽ ചിത്രമാണിത്. നവംബർ 5-ന് റിലീസ് ചെയ്ത ചിത്രം വൻ ബോക്സ് ഓഫീസ് വിജയമായി മുന്നേറുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
