പത്തനംതിട്ട: പമ്പയിൽ കുളിക്കുന്ന അയ്യപ്പഭക്തർ കുളിച്ച ശേഷം വസ്ത്രം പുഴയിൽ ഉപേക്ഷിക്കുന്ന സ്വഭാവം വീണ്ടും തുടരുകയാണെന്നും ഇത് കർശനമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ .
ഇവിടെ വസ്ത്രങ്ങൾ നീക്കം ചെയ്യുന്നതിന് വെള്ളത്തിൽ ഇറങ്ങാൻ സന്നദ്ധരായ ആളുകളെ കൂടുതൽ നിയോഗിക്കും. മൂന്നുമണിക്കൂർ കൂടുമ്പോഴെങ്കിലും മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അന്നദാനം നടക്കുന്ന ഇടങ്ങളിൽ സി.സി.ടി.വി വയ്ക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, കോന്നി എം എൽ എ കെ യു ജനീഷ് കുമാർ ,മെമ്പർമാരായ അഡ്വ. കെ.രാജു ,അഡ്വ. പി.ഡി.സന്തോഷ് കുമാർ, എ ഡി ജി പി പി.വിജയൻ ,സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ജി.ജയദേവ് ,ശബരിമല എ ഡി എം ദിലീപ് കെ.കൈനക്കര, എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാർ ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
