ചെന്നൈ: മധുര തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് സ്വർണ്ണം കവർന്ന സംഭവത്തിൽ അന്വേഷണത്തിൽ നിർണായകമായത് നിഷാന്തിന്റെ കയ്യിലെ ടാറ്റു.
നിലവില്‍ റിമാൻഡിലാണ് നിഷാന്ത്. നിഷാന്തിന്റെ പെൺസുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവന്‍സറുമായ മീനാക്ഷി നാച്ചിയാറുടെ വീട്ടിൽ ഇന്നലെ വൈകീട്ട് പൊലീസ് പരിശോധന നടത്തിയിരുന്നു. ജില്ലാ കോടതിയിൽ ഹാജരാക്കിയ നിഷാന്തിനെ അടുത്ത മാസം 1 വരെ റിമാൻഡ് ചെയ്തു. നിഷാന്തിന്റെ കൈയിൽ ഒരു പക്ഷിയുടെയും കലമാനിന്റെയും ചിത്രങ്ങൾ പച്ചകുത്തിയിരുന്നത് പ്രതിയെ തിരിച്ചറിയുന്നതിൽ നിർണായകമായെന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടെ മോഷ്ടിച്ച സ്വര്‍ണത്തിന്റെ ഒരുഭാഗം പൊലീസ് കണ്ടെടുത്തു. മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ച 6.4 കിലോ സ്വർണമാണ് പൊലീസ് കണ്ടെത്തിയത്. രണ്ട് സ്ഥലങ്ങളില്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നു എന്നാണ് വിവരം.
ബെംഗളൂരുവിൽ നിന്നുള്ള സേലം ബസിൽ യാത്ര ചെയ്യുന്നതിനിടെ ധർമ്മപുരിയിൽ വെച്ച് പിടിയിലായ നിഷാന്തിനെ ഇന്നലെ രാത്രി മധുരയിൽ എത്തിച്ചിരുന്നു. നിഷാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മധുര വിളാച്ചേരിക്ക് സമീപം കുഴിച്ചിട്ടിരുന്ന 6.4 കിലോ സ്വർണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇനിയും സ്വർണം കണ്ടെത്താനുണ്ടെന്നാണ് സൂചന.
സ്വർണം വാങ്ങാനെന്ന പേരിൽ മൂന്ന് തവണ നിഷാന്ത് ജ്വല്ലറിയിൽ എത്തിയപ്പോൾ കൈയിലെ ടാറ്റു 2 ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നതായും അന്വേഷണ സംഘം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
