കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന വധക്കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. സംഭവം നടന്ന് 10 വർഷത്തിനു ശേഷമാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
ദില്ലി സ്വദേശി അബ്ബാസ് അലിയെ (37) യാണ് കണ്ണൂർ ക്രൈംബ്രാഞ്ച് സാഹസികമായി പിടികൂടിയത്.ഈ കേസിൽ നേരത്തെ കൂട്ടാളികളായ രണ്ട് സ്ത്രീകൾ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ സ്ത്രീകളുടെ സഹോദരനാണ് പിടിയിലായ അബ്ബാസ് അലി. കഴിഞ്ഞ 10 വർഷമായി ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാലിൻറെ നിർദേശാനുസരണം ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഞായറാഴ്ച്ച രാത്രി 10ന് ദില്ലി പ്രേംനഗറിൽ നിന്ന് സാഹസികമായി അറസ്റ്റുചെയ്തത്. ഈ കേസിൽ ദില്ലി സ്വദേശിനികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെയാണ് നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2016 ഏപ്രിൽ 30നാണ് കണ്ണൂർ ഇരിക്കൂർ സിദ്ദിഖ് നഗറിൽ മെരടൻ കുഞ്ഞാമിനയെ (60) കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. വസ്ത്രവ്യാപാരികളെന്ന വ്യാജേന സമീപത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രതികൾ കുഞ്ഞാമിനയുമായി സൗഹൃദം സ്ഥാപിക്കുകയും, ശേഷം സ്ക്രൂഡ്രൈവർ ഉൾപ്പെടെ ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞാമിന ധരിച്ചിരുന്ന പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
