കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി നാരായണൻ, നസ്‌ലൻ നായകനാകുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കി

NOVEMBER 12, 2026, 10:34 AM

'കുമ്പളങ്ങി നൈറ്റ്‌സ് ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി. നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നസ്‌ലൻ നായകനായെത്തുന്ന ചിത്രം, ഡോക്ടർ അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അനന്തുവും സൈലന്റ് കാറ്റ് ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ഈ കഴിഞ്ഞ ജൂലൈ അവസാന വാരമാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നതും ചിത്രീകരണം ആരംഭിച്ചതും.

നസ്‌ലനൊപ്പം സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലിംകുമാർ, പൂർണിമ ഇന്ദ്രജിത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വ്യത്യസ്ത തലമുറകളിൽപ്പെട്ട ശ്രദ്ധേയരായ അഭിനേതാക്കൾ ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ ചിത്രത്തിന്റെ ജോലികൾ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

'കുമ്പളങ്ങി നൈറ്റ്‌സ് ' എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് മധു സി. നാരായണൻ. ആഗോളതലത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രത്തിന് ശേഷം ഏറെ നാളത്തെ ഇടവേള കഴിഞ്ഞാണ് അദ്ദേഹം രണ്ടാമത്തെ സംവിധാന സംരംഭവുമായി എത്തുന്നത്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് സിനിമാപ്രേമികൾക്കിടയിൽ രൂപപ്പെട്ടിരിക്കുന്നത്.

vachakam
vachakam
vachakam

യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്‌ലൻ മധു സി. നാരായണന്റെ സംവിധാനത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. പ്രേക്ഷകർക്ക് പരിചിതമായ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു വേഷത്തിലും പുതുമയുള്ളൊരു കഥാപരിസരത്തിലുമാകും താരം എത്തുകയെന്ന പ്രതീക്ഷയിലാണ് ആരാധകർ. നസ്‌ലനും മധു സി. നാരായണനും ഒന്നിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കും എന്നാണ് സൂചന.

ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമ്മിച്ച സൂപ്പർഹിറ്റ് ചിത്രം 'അതിരടി'ക്ക് ശേഷം നിരവധി ശ്രദ്ധേയമായ പ്രോജക്ടുകളുമായി മുന്നോട്ടുപോകുകയാണ് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ്. കരിക്ക് ടീം ഒരുക്കുന്ന ഗുഡ് ലക്ക് ചിക്കോ, ഷിഫ്‌ന ബബിൻ പാക്കർ സംവിധാനം ചെയ്യുന്ന '40 ഡേയ്‌സ് ഓഫ് ഹൗസ് പാർട്ടി' എന്നിവയും ഈ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങളാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam