ബോക്‌സ് ഓഫീസിൽ ചരിത്രക്കുതിപ്പുമായി 'രാമായണം'

NOVEMBER 10, 2026, 9:16 PM

രൺബീർ കപൂറിനെ നായകനാക്കി നിതീഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' (Ramayana: Rise Of A Legend) ബോക്‌സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുന്നു. 

റിലീസ് ചെയ്ത് കേവലം ആറ് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 823.50 കോടി രൂപ സ്വന്തമാക്കിയാണ് ചിത്രം ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുന്നത്.   ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 6 ദിവസം കൊണ്ട് 440.45 കോടി രൂപ നെറ്റ് കളക്ഷൻ (ഗ്രോസ് 526.50 കോടി) ചിത്രം നേടിക്കഴിഞ്ഞു. 

ആറാം ദിനമായ ചൊവ്വാഴ്ച 94.10 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ചിത്രം സമാഹരിച്ചത്. ഇതിൽ ഹിന്ദി പതിപ്പിൽ നിന്ന് മാത്രം 76 കോടി രൂപ ലഭിച്ചു. കന്നഡയിൽ നിന്ന് 7.75 കോടിയും തെലുങ്കിൽ നിന്ന് 4 കോടിയും തമിഴിൽ നിന്ന് 3.60 കോടിയും മലയാളത്തിൽ നിന്ന് 2.75 കോടി രൂപയുമാണ് ചൊവ്വാഴ്ച ചിത്രത്തിന് ലഭിച്ചത്.

vachakam
vachakam
vachakam

നോർത്ത്  അമേരിക്കയിൽ ഒന്നാം തിങ്കളാഴ്ച മാത്രം 1.37 മില്യൺ ഡോളർ നേടി ഇന്ത്യൻ സിനിമകളിലെ റെക്കോർഡ് വിജയം ചിത്രം സ്വന്തമാക്കിയിരുന്നു.   രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും കന്നഡ സൂപ്പർ താരം യാഷ് രാവണനായും എത്തുന്ന ഈ രണ്ടു ഭാഗങ്ങളുള്ള സിനിമയുടെ ഒന്നാം ഭാഗം നവംബർ 5-നാണ് ലോകമെമ്പാടും തിയേറ്ററുകളിലെത്തിയത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ നമീത് മൽഹോത്രയും യാഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam