മമ്മൂട്ടി, ധനുഷ്, സായി പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഒ.എം ഓപ്പറേഷൻ മോൾ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ തരംഗമാകുന്നു. കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്ത ട്രെയിലർ 12 മണിക്കൂറിനുള്ളിൽ ഒരു കോടിക്ക് മേൽ വ്യൂസ് നേടി യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നേറുന്നു. നവംബർ 20ന് ആഗോള റിലീസിനൊരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസാണ്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും സമന്വയിപ്പിക്കുന്ന വമ്പൻ സിനിമാറ്റിക് അനുഭവത്തിന്റെ സൂചനകളാണ് ട്രെയ്‌ലർ നൽകുന്നത്. കാടിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളും ചന്ദനക്കടത്തുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ചിത്രത്തിന്റെ പ്രധാന കഥാതലങ്ങളാകുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അധികാരവും നിയമവും അതിജീവനവും ഏറ്റുമുട്ടുന്ന ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾക്കൊപ്പം ശക്തമായ ആക്ഷൻ രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും ട്രെയ്‌ലറിന്റെ ആകർഷണമാണ്. ഓരോ കഥാപാത്രത്തിനും കഥയിൽ നിർണായകമായ സ്ഥാനമുണ്ടെന്ന തോന്നലും അവതരണത്തിലെ തീവ്രതയും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നു.
റെഡ് ഹിൽസ് കാർത്തികേയൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ, ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ ധനുഷ് അവതരിപ്പിക്കുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥ നിത്യ റെഡ്ഡിയായാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. നിയമവിരുദ്ധമായ ചന്ദനക്കടത്ത് തടയാനുള്ള നിർണായക ദൗത്യത്തിന് നേതൃത്വം നൽകുന്ന കഥാപാത്രമാണ് നിത്യ. സായ് പല്ലവിയുടെ ശക്തമായ സാന്നിധ്യത്തിനൊപ്പം ഇന്ത്യൻ സിനിമയിലെ ലെജൻഡ് താരം നസ്രുദീൻ ഷാ, മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രൻസ് എന്നിവരും ചിത്രത്തിന്റെ പ്രമുഖ ഭാഗമാകുന്നുണ്ട്. റോജ എന്ന മറ്റൊരു നായികാ കഥാപാത്രമായി ശ്രീലീലയും എത്തുന്നുണ്ട്. വ്യത്യസ്ത തലമുറകളിലെ മികച്ച അഭിനേതാക്കൾ ഒരുമിക്കുന്ന താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. തമിഴകത്തിന്റെ പുത്തൻ മ്യൂസിക്ക് സെൻഷനായ സായ് അഭ്യങ്കറിന്റെ സംഗീതമാണ് ഓമിന്റെ മുഖ്യ ഹൈലൈറ്റുകളിലൊന്ന്.
പ്രൊഡക്ഷൻ ബാനർ :വണ്ടർബാർ ഫിലിംസ്, ആർടേക്ക് സ്റ്റുഡിയോസ്, പ്രൊഡ്യൂസർ : ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ :വിഷു രാമസാമി, കോ - പ്രൊഡ്യൂസർ : ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം : എഴിൽ അരസൻ, സംഗീതം : സായ് അഭയങ്കർ, എഡിറ്റിംഗ് : ആർ. കലൈവാണൻ, ആക്ഷൻ : യാനിക് ബെൻ, കെച്ച ഖംഫക്ദീ, പ്രൊഡക്ഷൻ ഡിസൈനർ : രാജീവൻ, കലാസംവിധാനം : ആർ. പണ്ണീർ സെൽവം, നൃത്തം : സാൻഡി, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്‌സ് : കണ്ണൻ ഗണപത്, കോസ്റ്റ്യൂം ഡിസൈനർ : കാവ്യ ശ്രീറാം, ഡിഐ പ്രസാദ് ലാബ്, കളറിസ്റ്റ് : രംഗ, വിഎഫ്എക്‌സ് : ഫാന്റം എഫ് എക്‌സ്, സ്‌പെക്ടർ പോസ്റ്റ്, വിഎഫ്എക്‌സ് സൂപ്പർവൈസർ : ശ്യാം പി.എം, ഡിജിറ്റൽ പി.ആർ : അഖിൽ വിഷ്ണു വി.എസ്, പി. ആർ. ഒ : അക്ഷയ് പ്രകാശ്, സ്റ്റിൽസ് : വി. സിട്രറസ്, മേക്കപ്പ് : ബി. രാജ, കോസ്റ്റുമെർ : നാഗ്, പബ്ലിസിറ്റി ഡിസൈൻ : കബിലൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡി. രമേശ് കുചിരായർ, പ്രൊഡക്ഷൻ എക്‌സികുട്ടീവ് : മീനുശ്രീ ഹരിഹരൻ, കേരള ഡിസ്ട്രിബൂഷൻ : ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസ് ഡ്രീം ബിഗ് ഫിലിംസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
