ഓറാ ടെയ്ൽ സ്റ്റുഡിയോസിന്റെ ബാനറിൽ നവാഗത സംവിധായകൻ അഭയ് ശങ്കർ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രം ‘എഫ് 6 ബിൽഡിംഗ് ഐവറി സ്ട്രീറ്റ്’തമിഴിലും മലയാളത്തിലുമായി എത്തുകയാണ്. നവാഗത സംവിധായകനെന്ന നിലയിൽ ശ്രദ്ധേയമായൊരു പ്രമേയവുമായാണ് അഭയ് ശങ്കർ സിനിമാരംഗത്തേക്ക് എത്തുന്നത്.
ഹൊറർ, ത്രില്ലർ ഘടകങ്ങൾക്കൊപ്പം കുടുംബ ബന്ധങ്ങൾ, കോമഡി, പ്രണയം എന്നിവയും സമന്വയിപ്പിച്ചുകൊണ്ട് വ്യത്യസ്തമായൊരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കാനൊരുങ്ങുന്നത്.
ഇരുണ്ടതും ദുരൂഹത നിറഞ്ഞതുമായ ഒരു കെട്ടിടത്തിന്റെ പശ്ചാത്തലത്തിൽ ഭയത്തോടെയും അമ്പരപ്പോടെയും നിൽക്കുന്ന അമ്മയുടെയും മകന്റെയും ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രധാന ആകർഷണം. ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷവും കഥാപശ്ചാത്തലവും സൂചിപ്പിക്കുന്ന പോസ്റ്ററിലെ ദൃശ്യാവിഷ്കാരം പ്രേക്ഷകരിൽ ആകാംക്ഷയും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വർധിപ്പിക്കുന്നു.
കലേഷ് രാമാനന്ദ് നായകനായെത്തുന്ന ചിത്രത്തിൽ ശ്രദ്ധ ഗോകുൽ നായികയാകുന്നു. ഹൃദയം, വർഷങ്ങൾക്കു ശേഷം, ഫേസസ്, ഗാർഗി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെയും തമിഴരുടെയും പ്രിയങ്കരനായി മാറിയ കലേഷ് ഈ ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ദൃശ്യം 3-ലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്ത ശ്രദ്ധ ഈ ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയാണ്. കുടുംബ പ്രേക്ഷകരുടെ സ്വന്തം പ്രിയപ്പെട്ട കലാരഞ്ജിനി 'മോഹിനിയാട്ടം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഈ സിനിമയിൽ നായകന്റെ അമ്മയുടെ വേഷത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴകത്തിലെ പ്രിയ താരങ്ങളായ രമേഷ് തിലക്, തലൈവാസൽ വിജയ്, ചാർമിള, ടി.എസ്.ആർ. ശ്രീനിവാസൻ, കുംകി അശ്വിൻ, ഡോ. അമർ രാമചന്ദ്രൻ, പ്രതിഭാ പ്രതാപ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വർഷങ്ങൾക്കു ശേഷം ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാവുകയാണ് നടി ചാർമിള.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
