ഇരിട്ടി: പ്രായപൂർത്തിയാകാത്ത കുട്ടി ഇരുചക്ര വാഹനം ഓടിച്ച കേസിൽ മാതാപിതാക്കൾക്ക് 25,000 രൂപ പിഴ ചുമത്തി വിരാജ്പേട്ട പ്രിൻസിപ്പൽ കോടതി.
വീരാജ്പേട്ട ടൗൺ പരിസരത്ത് പൊലിസ് പരിശോധനയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇരുചക്ര വാഹവുമായി പിടികൂടിയ കേസിലാണ് കോടതി നടപടി.
പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മാതാപിതാക്കൾക്ക് ശക്തമായ താക്കീതും കോടതി നൽകി.
ഒരു കുട്ടിക്ക് വാഹനം നൽകുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ സുരക്ഷയ്ക്കും അപകടമുണ്ടാക്കും. അതിനാൽ, മാതാപിതാക്കൾ കുട്ടികൾക്ക് വാഹനങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കണം.
പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വാഹനം നൽകിയാൽ, മാതാപിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോടതി വിലയിരുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
