പാര്‍ലമെന്റിനെ ഓര്‍മിപ്പിച്ച് പ്രതീകാത്മക ഇംപീച്ച്മെന്റ് വേദി; പിന്നില്‍ മലയാളി തിളക്കം

OCTOBER 31, 2026, 10:00 PM

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതീകാത്മക ഇംപീച്ച്മെന്റ് പരിപാടിക്ക് പഴയ ലോക്സഭയുടെ അതേ മാതൃകയിലുള്ള വേദി ഒരുക്കി ശ്രദ്ധേയനായി മലയാളി ഉദ്യോഗസ്ഥന്‍. കോട്ടയം കൂരോപ്പട സ്വദേശിയും രാഹുല്‍ ഗാന്ധിയുടെ മുന്‍ എസ്.പി.ജി ഓഫീസറുമായ കെ.ബി ബൈജുവിന്റെ നേതൃത്വത്തിലാണ് ഈ വേദി ഒരുക്കിയെടുത്തത്.

അശോക ഹോട്ടലില്‍ പഴയ പാര്‍ലമെന്റിലെ നടുത്തളം അടക്കം പുനരാവിഷ്‌കരിക്കാന്‍ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ വേദി പുനക്രമീകരിക്കുകയായിരുന്നു. രണ്ട് ദിവസം കൊണ്ട് ബൈജുവും സംഘവും പാര്‍ലമെന്റ് പശ്ചാത്തലം ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ ചിത്രങ്ങളാക്കി മാറ്റി. പ്ലൈവുഡ് കൊണ്ട് നിര്‍മിച്ച ഡെസ്‌കുകളില്‍ പഴയ ലോക്സഭാ ഡെസ്‌കുകളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത് ഒട്ടിച്ചാണ് ജീവസുറ്റ മാതൃക തയ്യാറാക്കിയത്. അധ്യക്ഷത വഹിച്ച സ്പീക്കര്‍ മീരാകുമാറിന് പിന്നിലായി ലോക്സഭാ ചെയറിന് സമാനമായി ബോര്‍ഡില്‍ പെയിന്റിങ് വെക്കുകയും ഇരുവശത്തും വലിയ ടി.വി സ്‌ക്രീനുകള്‍ സ്ഥാപിക്കുകയും ചെയ്തു.

സെക്രട്ടേറിയറ്റിലേതിന് സമാനമായ കസേരകളില്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരായി നിയമിതരായ അവധേഷ് പ്രസാദും സൗഗത റോയും ആസനസ്ഥരായി. മുന്നിലെ ആദ്യ മൂന്ന് വരികളില്‍ 21 പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കും എം.പിമാര്‍ക്കുമായി 210 കസേരകളും പ്രത്യേക ഡെസ്‌കുകളും ക്രമീകരിച്ചിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഉപയോഗിക്കുന്ന കുഷന്‍ കസേരകളാണ് ഇവിടെ ഉപയോഗിച്ചത്. പ്രത്യേക ക്ഷണിതാക്കള്‍ക്കായി ഇതിന് പിന്നിലായി കൂടുതല്‍ കസേരകളും ഒരുക്കി.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും ഛാത്രോം കീ ഗൂഞ്ച് പരിപാടിയിലും സ്ഥിരമായി ഒപ്പം പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സഹായത്തോടെയാണ് ബൈജുവും സംഘവും ഈ മികവുറ്റ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്. വൈകീട്ട് 3.50 ന് ആരംഭിച്ച പരിപാടി 7.10 വരെ നീണ്ടുനിന്നു. മീരാകുമാറിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ നടന്ന പരിപാടിയില്‍ ആദ്യ മൂന്ന് വരികളിലിരുന്ന മുപ്പതോളം പ്രമുഖ നേതാക്കള്‍ സംസാരിച്ചു. എം.പി.മാര്‍ക്ക് സംസാരിക്കാന്‍ സമയം അനുവദിക്കുന്നതില്‍ സ്പീക്കര്‍ കര്‍ശന ചിട്ടപാലിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam