'രാമായണ'ത്തിൽ ജടായുവിന്റെ ശബ്ദമായി അനുപം ഖേർ

OCTOBER 13, 2026, 11:30 PM

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' (Ramayana: Rise of a Legend) റിലീസിനൊരുങ്ങുന്നു. ചിത്രത്തിലെ പുതിയ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടുതുടങ്ങി. കൈകേയിയായി ലാറ ദത്തയും മന്ഥരയായി ഷീബ ചദ്ദയും എത്തുന്നതിന് പിന്നാലെ, രാമായണത്തിലെ പ്രധാന കഥാപാത്രമായ 'ജടായുവിന്റേത്' ഉൾപ്പെടെയുള്ള പ്രധാന അപ്ഡേറ്റുകൾ അണിയറപ്രവർത്തകർ പങ്കുവെച്ചു.

ഐതിഹാസിക പക്ഷിയായ ജടായുവിനായി ശബ്ദം നൽകുന്നത് പ്രമുഖ നടൻ അനുപം ഖേറാണ്. സീതാപഹരണ സമയത്ത് രാവണനെതിരെ ധീരമായി പോരാടിയ ജടായുവിന്റെ വേഷത്തിൽ അനുപം ഖേർ എത്തുന്നതിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ദീപാവലിക്ക് മൂന്ന് ദിവസം മുമ്പായി, അതായത് നവംബർ 5-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൂടാതെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഒക്ടോബർ 21 ബുധനാഴ്ച ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

രണ്‍ബീര്‍ കപൂര്‍ (ശ്രീരാമൻ), സായ് പല്ലവി (സീത), യാഷ് (രാവണൻ) എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ രവി ദുബെ, വിവേക് ഒബ്‌റോയ്, രാകുൽ പ്രീത് സിംഗ്, അരുൺ ഗോവിൽ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്സിൽ സണ്ണി ഡിയോൾ പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് നവംബറിൽ റിലീസിനെത്തുന്നത്. രണ്ടാം ഭാഗം 2027 ദീപാവലിക്ക് തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. നമിത് മൽഹോത്രയാണ് ചിത്രം നിർമ്മിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam