കാനഡയിൽ താൽക്കാലിക തൊഴിലാളികൾക്ക് കൂടുതൽ കാലം ജോലി ചെയ്യാം; നിയമങ്ങളിൽ മാറ്റം വരുന്നു!

NOVEMBER 9, 2026, 10:54 AM

കാനഡയിൽ കുറഞ്ഞ വേതനമുള്ള താൽക്കാലിക വിദേശ തൊഴിലാളികളെ കൂടുതൽ കാലം ജോലിക്ക് നിർത്താൻ കമ്പനികൾക്ക് അനുമതി നൽകി ഫെഡറൽ സർക്കാർ. ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെൻ്റിൻ്റെ പരമാവധി കാലാവധി ഒരു വർഷത്തിൽ നിന്ന് രണ്ട് വർഷമായി ഉയർത്തും. ഇത് താൽക്കാലിക വിദേശ തൊഴിലാളികൾക്ക് വലിയ ആശ്വാസമാകും.

എന്നാൽ, ആറ് ശതമാനത്തിൽ കൂടുതൽ തൊഴിലില്ലായ്മയുള്ള നഗരങ്ങളിൽ താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അപേക്ഷകളിലെ നിയന്ത്രണങ്ങൾ നിലനിൽക്കും. ഇതിൽ നിന്ന് ചില പ്രത്യേക തൊഴിലുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, നിർമ്മാണം, ഭക്ഷ്യ സംസ്കരണം എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്നു.

പുതിയ മാറ്റമനുസരിച്ച്, പ്രാരംഭകാല വിദ്യാഭ്യാസം നൽകുന്ന അധ്യാപകരെയും ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ചില തൊഴിലുകൾക്കും ആറ് ശതമാനം നിയമത്തിൽ നിന്ന് ഇളവ് നൽകാൻ ഒട്ടാവ നിർദ്ദേശിക്കുന്നുണ്ട്.

vachakam
vachakam
vachakam

കൂടുതൽ താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കാൻ തൊഴിലുടമകളെ അനുവദിക്കുന്ന മറ്റ് മാറ്റങ്ങളും ഒട്ടാവ മുന്നോട്ട് വെക്കുന്നുണ്ട്. ഈ അധിക പരിഷ്കാരങ്ങൾ പ്രവിശ്യകളും ടെറിട്ടറികളും അംഗീകരിച്ചാൽ 2027 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും.

English Summary: The Canadian federal government is extending the duration businesses can employ low-wage temporary foreign workers, increasing the Labour Market Impact Assessment maximum duration to two years from one. Restrictions on hiring temporary foreign workers in cities with over six percent unemployment will remain, but early childhood educators are now exempt, joining healthcare, construction, and food processing. Further reforms allowing employers to hire more temporary foreign workers are proposed and expected to take effect on March 1, 2027, subject to provincial and territorial endorsement.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Canada News Malayalam, Canada temporary foreign workers, Canadian immigration, LMIA, Early childhood educators Canada

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam