മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

NOVEMBER 28, 2026, 12:41 PM

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു.

പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, സർക്കാർ അഭിഭാഷകർ എന്നിവർക്ക് ജോലിസമയത്ത് ഹിജാബ്, തലപ്പാവ്, കുരിശ് തുടങ്ങിയ മതചിഹ്നങ്ങൾ ധരിക്കുന്നതിനുള്ള വിലക്ക് തുടരും.

ഭരണഘടനയിലെ 'നോട്ട്‌വിത്ത്സ്റ്റാൻഡിംഗ് ക്ലോസ്' (Section 33) ഉപയോഗിച്ച് ചില മൗലികാവകാശങ്ങളെ മറികടക്കാൻ പ്രവിശ്യാ സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് ഏഴംഗ ബെഞ്ചിലെ ആറ് ജഡ്ജിമാരും വ്യക്തമാക്കി.

vachakam
vachakam
vachakam

അതേസമയം, തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ മുഖം മറയ്ക്കാതെ സഭയിൽ ഹാജരാകണമെന്ന ക്യുബെക്ക് സർക്കാരിന്റെ നിബന്ധന കോടതി ഏകകണ്ഠമായി റദ്ദാക്കി.

ഇത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam