WWE താരം ബ്രോൺസൺ റീഡ് അന്തരിച്ചു

NOVEMBER 28, 2026, 12:52 PM

ഓസ്‌ട്രേലിയ: പ്രശസ്ത WWE ഗുസ്തി താരം ബ്രോൺസൺ റീഡ് (ജെർമെയ്ൻ ഹെയ്‌ലി 38) അന്തരിച്ചു. ആരോഗ്യപരമായ സങ്കീർണ്ണതകളെ തുടർന്നാണ് വെള്ളിയാഴ്ച അന്ത്യം സംഭവിച്ചതെന്ന് WWE ഔദ്യോഗികമായി അറിയിച്ചു.  

ഓസ്‌ട്രേലിയയിലെ അഡലെയ്ഡ് സ്വദേശിയായ ഇദ്ദേഹം തന്റെ കരുത്തുറ്റ 'സുനാമി' ഫിനിഷറിലൂടെയാണ് ആരാധകർക്കിടയിൽ ശ്രദ്ധേയനായത്.

ഈ മാസം ഏഴിന് സൗദി അറേബ്യയിൽ നടന്ന 'ക്രൗൺ ജുവൽ 2026' മത്സരത്തിനിടെ റീഡിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

vachakam
vachakam
vachakam

'ദി വിഷൻ' ഗ്രൂപ്പിലെ അംഗമായിരുന്ന ഇദ്ദേഹം, മുൻ NXT നോർത്ത് അമേരിക്കൻ ചാമ്പ്യൻ പട്ടവും 2024ലെ ആന്ദ്രേ ദി ജയന്റ് മെമ്മോറിയൽ ബാറ്റിൽ റോയൽ വിജയവും സ്വന്തമാക്കിയിട്ടുണ്ട്.

ഗർഭിണിയായ ഭാര്യ പേജും ഒരു മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ WWE അനുശോചനം രേഖപ്പെടുത്തുകയും തത്സമയ പരിപാടിയിൽ 10ബെൽ സല്യൂട്ട് നൽകി ആദരവ് അർപ്പിക്കുകയും ചെയ്തു.

vachakam
vachakam
vachakam

പി.പി.ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam