ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥിനികളും കേന്ദ്രത്തിലെ വനിതാ വാര്‍ഡനും മുങ്ങി മരിച്ചു. തിരുവണ്ണാമലൈക്ക് സമീപം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസികളായ വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാള്‍ എന്നിവരും വാര്ഡന് തേന്മൊഴിയുമാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ദാരുണമായ അപകടം ഉണ്ടായത്.
ദീപാവലി അവധി പ്രമാണിച്ച് സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ വാര്‍ഡനൊപ്പം അടുത്തുള്ള സമുത്തിരം തടാകത്തില്‍ കുളിക്കാനായി എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ വിദ്യാര്‍ഥിനികള്‍ അബദ്ധത്തില്‍ തടാകത്തിലെ ആഴമേറിയ ഭാഗത്തേക്ക് നീങ്ങുകയും മുങ്ങിത്താഴുകയുമായിരുന്നു. അപകടത്തില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വാര്ഡന് തേന്മൊഴിയും അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ തടാകത്തില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
