തിരുവനന്തപുരം: ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വീട് സന്ദർശിച്ചതുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നത്.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നതിനെ തുടർന്ന്, ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വീട്ടിൽ മമ്മൂട്ടി സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്ന് അദ്ദേഹത്തിനെതിരെ വിമർശനങ്ങളും സൈബർ അധിക്ഷേപങ്ങളും ഉയർന്നത്
അതേസമയം മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം നേതാവ് തോമസ് ഐസക് വ്യക്തമാക്കി. മമ്മൂട്ടി മഹാനടനെന്നും അദ്ദേഹം പ്രതികരിച്ചു.
മമ്മൂട്ടിയെ പിന്തുണച്ച് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ രംഗത്തെത്തി. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യർ മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോൾ സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങൾ ഉണ്ടാക്കാനിടയുള്ളഅപകടം ചെറുതാണോ എന്നും ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
